മണ്‍പാത്ര നിര്‍മാണത്തിന് ഏറെ പ്രശസ്തിയാര്‍ജിച്ചതാണ് നിലമ്പൂരിന് സമീപമുള്ള അരുവാക്കോട് എന്ന കൊച്ചുഗ്രാമം. കുംഭാരന്‍ സമുദായക്കാരായ 100ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പരമ്പരാഗത മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞുതുടങ്ങിയതോടെ നിത്യവൃത്തിക്ക് പോലും ഏറെ സാഹസപ്പെട്ടിരുന്ന ഈ ഗ്രാമക്കാര്‍ ആര്‍ട്ടിസ്റ്റ് കെ.ബി.
ജിനന്‍െറ നേതൃത്വത്തില്‍ ആരംഭിച്ച കുംഭം ഹാന്‍ഡിക്രാഫ്റ്റ് പ്രൊജക്ട് ആരംഭിച്ചതോടെയാണ് സാമ്പത്തികമായി മെച്ചപ്പെട്ട് തുടങ്ങിയത്. ചെറുകിട വ്യവസായ സംരംഭങ്ങള്‍ എങ്ങനെ വിജയിപ്പിക്കാം എന്നതിന്‍െറ ഉത്തമ ഉദാഹരണമാണ് അരുവാക്കോട് പോട്ടറി വില്ളേജിന്‍െറ കഥ. ഇന്ന് 500ലധികം ഡിസൈനുകളില്‍ മണ്‍പാത്രങ്ങള്‍,അലങ്കാര പാത്രങ്ങള്‍,ഡിസൈനര്‍ ടേബിള്‍ വെയറുകള്‍, ഗാര്ഡന് ഫര്‍ണിച്ചറുകള്‍ എന്നിവ അരുവാക്കോട് പോട്ടറി വില്ളേജിന്‍െറ ഭാഗമായി പുറത്തിറങ്ങുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടത്തെ കടകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും അവസരമുണ്ട്.