Search
  • Follow NativePlanet
Share
» »ഡല്‍ഹിയിലെ വീക്കെന്‍ഡുകളി‌ല്‍ ഇവിടെയിരിക്കാം

ഡല്‍ഹിയിലെ വീക്കെന്‍ഡുകളി‌ല്‍ ഇവിടെയിരിക്കാം

By Maneesh

ഡ‌ല്‍ഹിയിലാണോ നിങ്ങളുടെ താമസം, ആഴ്ച അവസാനങ്ങളില്‍ ബോറടിക്കുമ്പോള്‍ പുറത്തേക്ക് ഒന്ന് പോകാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലെ. ഡല്‍ഹി ഗേറ്റും കുത്തബ് മിനാറുമൊക്കെ എല്ലാ ആഴ്ചയും കാണാന്‍ പോകുന്നത് ബോറല്ലേ. ഡല്‍ഹിയി‌ലെ വീക്കെന്‍ഡുകളിലെ ബോറടി മാറ്റാനും പുസ്തകം വായിക്കാനും പറ്റിയ 4 സ്ഥലങ്ങള്‍ പരിചയപ്പെടാം.

01. ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സ്

ഡല്‍ഹിയില്‍ എത്തുന്ന പ്രണയിതാക്കള്‍ക്ക് സല്ലപിക്കാന്‍ പറ്റിയ സ്ഥലമാണ് സാകേതിന് സമീപത്തുള്ള സൈദുള്‍ അജൈബ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗാര്‍ഡന്‍ ഓഫ് ഫൈവ് സെ‌ന്‍സ് എന്ന ഉദ്യാനം. കണ്ണിന് മാത്രമല്ലാ പഞ്ചേന്ത്രിയങ്ങളെ രസിപ്പിക്കുന്നതാണ് ഈ ഉദ്യാനം. വിശദമായി വായിക്കാം

ഡല്‍ഹിയിലെ വീക്കെന്‍ഡുകളി‌ല്‍ ഇവിടെയിരിക്കാം

Photo Courtesy: Prabhat nhpc

02. ലോധി ഗാര്‍ഡന്‍

സൗത്ത് ഡല്‍ഹിയിലെ ലോധി റോഡിലെ ഖാന്‍ മാര്‍ക്കറ്റിന് സമീപത്തായാണ് 90 ഏക്കറോളം വിതൃതിയുള്ള ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്ക് ആഴ്ച അവസാനങ്ങളിലോ വൈകുന്നേര‌ങ്ങളിലോ ഇവിടെ വന്നിരുന്ന് പുസ്തകം വായിക്കുകയോ ഇയര്‍ ഫോണില്‍ പാട്ട് കേള്‍ക്കുകയോ ചെയ്യാം. വിശദമായി വായിക്കാം

ഡല്‍ഹിയിലെ വീക്കെന്‍ഡുകളി‌ല്‍ ഇവിടെയിരിക്കാം

Photo Courtesy: Jay Cross

3. ബുദ്ധ ഗാര്‍ഡന്‍

ഡല്‍ഹിയിലെ ദൗള കൗണിലുള്ള ബുദ്ധഗാര്‍ഡന്‍ ബോറടി‌മാറ്റന്‍ പറ്റിയ സ്ഥലമാണ്. പക്ഷെ ഇവിടം അത്ര സുരക്ഷിതമായ സ്ഥലമമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാല്‍ തന്നെ ആളുകളുടെ കൂ‌ട്ടത്തില്‍ യാത്ര ചെയ്യുന്ന‌താണ് സുരക്ഷിതം. ഏകന്തത ആഗ്രഹിക്കുന്നവര്‍ ഇവിടെ വരരുതെന്ന് സാരം.

ഡല്‍ഹിയിലെ വീക്കെന്‍ഡുകളി‌ല്‍ ഇവിടെയിരിക്കാം

Photo Courtesy: Wiki-uk

4. ഡീര്‍ പാ‌ര്‍‌ക്ക്

ഡല്‍ഹിയിലെ ഏറ്റവും റൊമാന്റിക്ക് ആയ സ്ഥലമായാണ് ഡീര്‍ പാര്‍ക്കിനെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകിയോടൊപ്പം ആഴ്ച അവസാനങ്ങളില്‍ ചെ‌ലവിടാന്‍ പറ്റിയ സ്ഥലമാണ്. പുസ്തകം വായന തല്‍ക്കാലം മാറ്റിയേക്ക്.

ഡല്‍ഹിയിലെ വീക്കെന്‍ഡുകളി‌ല്‍ ഇവിടെയിരിക്കാം

Photo Courtesy: Tom Thai

Read more about: parks delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X