Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ലോധി ഗാര്‍ഡന്‍

ലോധി ഗാര്‍ഡന്‍, ദില്ലി

21

90 ഏക്കറോളം സ്ഥലത്ത് പരന്നുകിടക്കുന്ന പൂന്തോട്ടമാണിത്.  ലോധി, മുഹമ്മദ് ഷാ എന്നിവരുടെ ശവകുടീരങ്ങളുള്ള ഈ പൂന്തോട്ടം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് പരിപാലിക്കുന്നത്. ശവകുടീരങ്ങള്‍ കൂടാതെ പൂന്തോട്ടത്തില്‍ ബര ഗുംബാദ്, ശീഷ് ഗുംബാദ് തുടങ്ങിയ നിര്‍മ്മിതികളുമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ ലോധി, സയ്യിദ് സാമ്രാജ്യങ്ങളുടെ കാലത്ത് നിര്‍മ്മിച്ചവയാണ് ഈ കെട്ടിടങ്ങളെല്ലാം.  സഫ്ദര്‍ജങ് ടോംബ്, ഖാന്‍ മാര്‍ക്കറ്റ് എന്നിവയ്ക്കിടയിലാണ് ലോധി ഗാര്‍ഡന്‍. പ്രഭാത സവാരിയ്ക്കും മറ്റും പറ്റിയ സ്ഥലമാണിത്.

ലോധി ഗാര്‍ഡനിലെ കാഴ്ചകള്‍ - സിക്കന്ദര്‍ ലോധിയുടെ ശവകുടീരം. 1517ലാണ് ലോധിയുടെ മകന്‍ ഇബ്രാഹിം ലോധി പിതാവിനായി ഈ ശവകുടീരം പണിതത്. ലളിതമായി നിര്‍മ്മിച്ച ശവകുടീരം 1866ല്‍ ബ്രിട്ടീഷുകാര്‍ പുതുക്കിപ്പണിയും ബാബര്‍ ലോധിയെ പരാജയപ്പെടുത്തിയകാര്യവും മറ്റും അതിന് മുകളില്‍ രേഖപ്പെടുത്തുകയും ചെയ്തു.

മൊഹമ്മദ് ഷായുടെ ശവകുടീരം- ലോധി പൂന്തോട്ടത്തില്‍ ഏറ്റവും ആദ്യം പണിത ശവകുടീരമാണിത്. 1444ല്‍ അല്‍ എ ഉദ്ദിന്‍ അലം ഷായാണ് സയ്യിദ് സാമ്രാജ്യത്തിലെ മഹാനായ ഭരണാധികാരിയായിരുന്ന മൊഹമ്മദ് ഷായ്ക്കുവേണ്ടി ഈ കുടീരം നിര്‍മ്മിച്ചത്.

ബര ഗുംബാദ് - വലിയ താഴികക്കുടമെന്നാണ് ഈ വാക്കിനര്‍ത്ഥം. അടുത്തായി സ്ഥിതിചെയ്യുന്ന മൂന്ന് താഴികക്കുടങ്ങലുള്ള പള്ളിയിലേയ്ക്കുള്ള പ്രവേശനകവാടമാണിത്. പള്ളിയും ഈ കവാടവും 1494ല്‍ സിക്കന്ദര്‍ ലോധിയുടെ ഭരണകാലത്താണ് പണിതത്.

ശീഷ് ഗുംബാദ്  ചില്ലു താഴികക്കുടമെന്നാണ് ഈ വാക്കിനര്‍ത്ഥം. നിര്‍മ്മാണത്തിന് ചില്ലുകള്‍ ഉപയോഗിച്ചതുകൊണ്ടാണ് കെട്ടിടത്തിന് ഈ പേര് വന്നത്. സിക്കന്ദര്‍ ലോധിയുടെ കാലത്താണ് ഇതും നിര്‍മ്മിക്കപ്പെട്ടത്. ഒരു കുടുംബത്തിന്റെ അവശിഷ്ടങ്ങളാണ് ഇതിലുള്ളതെന്നാണ് പറയപ്പെടുന്നത്, എന്തെന്നോ ആരെന്നോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എവിടെയും ലഭ്യമല്ല.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed