സകുന്തളാ റോഡിലാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ക്ക് കളിക്കുന്നതിനും ഉല്ലസിക്കുന്നതിനും മാത്രമല്ല പാര്‍ട്ടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നതിനും ഇവിടം അനുയോജ്യമാണ്. നഗരത്തിലെ പല പരിപാടികള്‍ക്കും വേദിയാകുന്നത് വിശാലമായ ഈ പാര്‍ക്കാണ്.
എല്ലാ വര്‍ഷവും ഇവിടെ പ്രദര്‍ശന വിപണന മേളകള്‍ സംഘടിപ്പിക്കാറുണ്ട്. സമ്മാനങ്ങള്‍, ലൈറ്റുകള്‍, മറ്റു വിവിധ സാധനങ്ങള്‍ എന്നിവയെല്ലാം ഈ മേളകളില്‍ ലഭിക്കും. അന്താരാഷ്ട്ര വിപണമേളകളും ഇവിടെ നടത്താറുണ്ട്. വസ്ത്രങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട മേളകളാണ് ഇവിടെ അധികവും നടക്കുന്നത്. വിവാഹപാര്‍ട്ടികള്‍ക്കും ചില്‍ഡ്രന്‍സ് പാര്‍ക്ക് വേദിയാകാറുണ്ട്. ത്രിപുരയുടെ സമ്പന്നമായ കലാപാരമ്പര്യവും സംസ്കാരവും ജനങ്ങളില്‍ എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും ഈ പാര്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.
ബസിലോ ടാക്സിയിലോ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എത്താവുന്നതാണ്. ഇതുവഴി സര്‍വ്വീസ് നടത്തുന്ന ധാരാളം ബസ്സുകളുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ ഇവിടെ നടക്കുന്ന അന്താരാഷ്ട്ര വിപണമേളകളില് നിങ്ങള്‍ക്കും പങ്കെടുക്കാനാകും.