പുരാതന്‍ അഗര്‍ത്തല എന്നാല്‍ പഴയ അഗര്‍ത്തല എന്നാണ്. ത്രിപുരയുടെ രണ്ടാമത്തെ തലസ്ഥാനമായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. അഗര്‍ത്തലയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള പഴയ അഗര്‍ത്തലയിലാണ് പ്രശസ്‌തമായ ചതുര്‍ദര്‍ശ ദേവതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചതുര്‍ദര്‍ശ ദേവതാ ക്ഷേത്രത്തില്‍ 14 ദൈവങ്ങളുടെ പ്രതിഷ്‌ഠകളുണ്ട്. ഇവയുടെയെല്ലാം തലകള്‍ മാത്രമാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തികളായ ദേവന്മാരെയും ദേവിമാരെയും ചേര്‍ത്താണ് ചതുര്‍ദശ ദേവതാ എന്ന് അറിയപ്പെടുന്നത്. ബംഗാളി ഗ്രാമങ്ങളിലെ വീടുകളെ ഓര്‍മ്മിക്കുന്ന സ്‌തൂപത്തിന്റെ ആകൃതിയിലാണ് ഈ ക്ഷേത്രത്തിന്റെ രൂപകല്‍പ്പന. ബങ്കൂറാ, ബുദ്ധ നിര്‍മ്മാണ ശൈലികള്‍ സമ്മേളിക്കുന്ന ക്ഷേത്രം നിര്‍മ്മിച്ചത് കൃഷ്‌ണ മാണിക്യ ദേബ് ബര്‍മ്മ രാജാവാണ്. ക്ഷേത്രത്തിലെ 14 ദൈവങ്ങള്‍ക്കും പ്രാദേശിക ഭാഷയായ കോക്‌ബോറോകിലും പേരുകളുണ്ട്.
ജൂലൈ മാസത്തിലെ ഖര്‍ച്ചി പൂജയോട് അനുബന്ധിച്ച് ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ധാരാളം സഞ്ചാരികള്‍ ചതുര്‍ദര്‍ശ ദേവതാ മന്ദിറില്‍ എത്തുന്നു. ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ചടങ്ങാണ് ഖര്‍ച്ചി പൂജ.



Click it and Unblock the Notifications