കുതുബുദ്ദീന്‍ സുല്‍ത്താന്‍ പണിത മനോഹരമായ ജലാശയമാണ് കന്‍കാരിയ. ജലാശയത്തിന് നടുവിലായി ഒരു മണ്‍തുരുത്തില്‍ വേനല്‍കാല വസതിയും അതിന് ചുറ്റും നഗീന വാടി എന്ന സുന്ദരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദങ്ങള്‍ ഈ ജലാശയത്തിനരികിലുണ്ട്.
കായലോരത്തിലൂടെ ചൂളം വിളിച്ചോടുന്ന ടോയ് ട്രെയിനും ബാലവാടി എന്നറിയപ്പെടുന്ന കുട്ടികളുടെ കളിസ്ഥലവും ബോട്ടിംങ് സൌകര്യവും ഇവിടെയുണ്ട്. കൂടാതെ മൃഗശാലയും ചരിത്ര മ്യൂസിയവും സഞ്ചാരികള്‍ക്ക് ഇവിടെ കാണാം. വര്‍ണ്ണവിളക്കുകളും നഗീന വാടിയിലെ വര്‍ണ്ണാഭമായ വാട്ടര്‍ ഫൌണ്ടനുകളും രാത്രിയില്‍ കായലിന്‍ മാറില്‍ അതിമനോഹരമായ ഒരു ചിത്രം വരയ്ക്കുന്നു.



Click it and Unblock the Notifications