Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള് » ഗാന്ധി ആശ്രമം

ഗാന്ധി ആശ്രമം, അഹമ്മദാബാദ്

105

സബര്‍മതി ആശ്രമം എന്നും അറിയപ്പെടുന്ന ഈ ആശ്രമം 1917ലാണ് സബര്‍മതി നദിയുടെ തീരത്ത് മഹാത്മാഗാന്ധി സ്ഥാപിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ചരിത്രപ്രധാന ഏടുകളിലൊന്നായ ദണ്ഡിമാര്‍ച്ചിന് ഗാന്ധിജി തുടക്കം കുറിച്ചത് സബര്‍മതിയില്‍ നിന്നാണ്. 1917 മുതല്‍ ഗാന്ധിജി കൊല്ലപ്പെടുന്ന വര്‍ഷം വരെ രാഷ്ട്രപിതാവിന്‍െറയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും പ്രധാനപ്പെട്ട പല സംഭവങ്ങളുടെയും നേര്‍സാക്ഷിയാണ് ഈ ആശ്രമം. സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ഖദി വസ്ത്രങ്ങളുടെ പ്രചാരണത്തിന് ഇവിടം കേന്ദ്രീകരിച്ചാണ് തുടക്കമിട്ടത്. മുന്‍കൂട്ടി അനുമതി വാങ്ങിയത്തുന്ന സന്ദര്‍ശകരെ ആശ്രമത്തിന്‍െറ വിവിധ ഭാഗങ്ങള്‍ കൊണ്ടുചെന്ന് കാണിക്കാന്‍ ഗൈഡുമാരുടെ സേവനം ലഭിക്കും.

മഗന്‍ നിവാസ്, ഉപാസനാ മന്ദിര്‍, ഹൃദയ കുഞ്ജ്, വിനോബ മീരാ കുടിര്‍, നന്ദിനി, ഉദ്യോഗ് മന്ദിര്‍, ഗാന്ധി സ്മാരക് സംഗ്രഹാലയ, സോമനാഥ് ഛത്രാലയ തുടങ്ങി ആശ്രമത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള സന്ദര്‍ശനം ഗാന്ധിജിയുടെ ജീവിതവും ലക്ഷ്യവും മനസിലാക്കുന്നതിനുള്ള വഴി കൂടിയാണ്. ഗാന്ധിജി എഴുതിയ കത്തുകളും മറ്റു രേഖകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ള മിനി മ്യൂസിയമാണ് ഗാന്ധി സ്മാരക് സംഗ്രഹാലയ.

ഹൃദയകുഞ്ജ് എന്നറിയപ്പെടുന്ന ഭാഗത്താണ് മഹാത്മാഗാന്ധിയും കസ്തൂര്‍ബയും താമസിച്ചിരുന്നത്. ആചാര്യ വിനോബഭാവെയും മീരാബെന്നും പലതവണ താമസിച്ച സ്ഥലമാണ് വിനോബ മീരാ കുടിര്‍. ആശ്രമ നിവാസികള്‍ പ്രാര്‍ഥനാക്കായി ഒത്തുചേര്‍ന്നിരുന്ന സ്ഥലമാണ് ഉപാസനാ മന്ദിര്‍. ആശ്രമത്തിന്‍െറ മുക്കുമൂലകള്‍ വരെ ഗാന്ധി ചൈതന്യം നിറഞ്ഞുനില്‍ക്കുകയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat