1499ല്‍ അഹ്മനദ് നിസാം ഷാ പണികഴിപ്പിച്ചതാണ് ഈ മനോഹരമായ പൂന്തോട്ടം. ഗാര്‍ഡന്‍ ഓഫ് വിക്ടറിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മഹമനി രാജാവിനെ യുദ്ധത്തില്‍ തോല്‍പിച്ചതിന്റെ സ്മരണയ്ക്കായിട്ടാണേ്രത നിസാം ഈ സ്മാരകം പണികഴിപ്പിച്ചത്. 1494ലാണ് നിസാം അഹമ്മദ്‌നഗര്‍ നഗരത്തിന് ശിലയിട്ടത്. പിന്നീട് അദ്ദേഹം തന്റെ സാമ്രാജ്യത്തിന്റെ കേന്ദ്രം ജുന്നാറില്‍ നിന്നും അഹമദ്‌നഗറിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് ബഹമനി രാജാവിനെ തോല്‍പ്പിച്ച് ദൗലത്താബാദ് കോട്ട നിസാം പിടിച്ചടക്കിയതെന്നാണ് ചരിത്രം പറയുന്നത്. പൂന്തോട്ടത്തിന് ചുറ്റുമായി കൂറ്റന്‍ മതിലുണ്ട്.



Click it and Unblock the Notifications