Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അഹമദ്നഗര്‍

ചരിത്രമുറങ്ങുന്ന അഹമദ്‌നഗര്‍

23

സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേകതകളും വൈവിധ്യങ്ങളുമുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.  രാഷ്ട്രയെന്ന പേരിലും രാഷ്ട്രിക് എന്ന പേരിലും മറ്റും അറിയപ്പെട്ടിരുന്ന ഈ സ്ഥലം ഹുയാന്‍ സാങ് മുതലിങ്ങോട്ടുള്ള വിദേശയാത്രികരുടെ രേഖകളിലെല്ലാം മഹാരാഷ്ട്രയെന്നാണ് പ്രതിപാദിക്കപ്പെട്ടത്. മറാഠ സംസാരിക്കുന്ന ജനതയുടെ സ്ഥലമെന്ന നിലയിലാണ് മഹാരാഷ്ട്ര സംസ്‌കാരം രൂപീകരിച്ചത്. എന്നാല്‍ ഇന്ന് മഹാരാഷ്ട്രയെന്നത് ഇന്ത്യയുടെ ഒരു കൊച്ചുപതിപ്പാണ്. പ്രത്യേകിച്ചും രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈ മഹാനഗരത്തിലും മറ്റും ഒരുപക്ഷേ മറാത്തി സംസാരിക്കുന്നവരേക്കാള്‍ കൂടുതല്‍ മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരെയാണ് കാണാന്‍ കഴിയുക.

എന്തായാലും ഇന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ മഹാരാഷ്ട്രയ്ക്ക് വലിയ സ്ഥാനം തന്നെയുണ്ട്. പുണ്യസ്ഥലങ്ങള്‍, നഗരങ്ങള്‍, ഗ്രാമക്കാഴ്ചകള്‍, ഹില്‍ സ്റ്റേഷനുകള്‍ എന്നുവേണ്ട മഹാരാഷ്ട്രം വൈവിധ്യങ്ങളുടെ കലവറയുമായി സഞ്ചാരികളെക്കാത്തിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജില്ലയാണ് അഹമദ്‌നഗര്‍. ഇവിടുത്തെ പ്രമുഖ നഗരമാണ് അഹ്മദ്‌നഗര്‍ പട്ടണം. സിന നദിയുടെ കരയിലാണ് മഹരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നായ അഹമദ്‌നഗറിന്റെ കിടപ്പ്. മഹാരാഷ്ട്രയുടെ മധ്യഭാഗത്ത് പുനെ, ഔറംഗാബദ്, നാസിക്, സോളാപൂര്‍, ഒസ്മാനബാദ് എന്നീ സ്ഥലങ്ങളുമായി അതിര്‍ത്തി പങ്കിട്ടുകൊണ്ടാണ് അഹമദ്‌നഗര്‍ ജില്ല പരന്നുകിടക്കുന്നത്.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് അഹമദ്‌നഗര്‍. 1494ലാണ് അഹമ്മദ്‌നഗര്‍ ഒരു പട്ടണമായി വളരുന്നത്. അന്നത്തെ ഭരാണിധികാരിയായിരുന്ന അഹ്മദ് നിസാം ഷായാണ് ഇതിനെ നഗരമാക്കി വളര്‍ത്തിയത് എന്നുപറയാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പേരില്‍ ഇന്നും ഈ നഗരം അറിയപ്പെടുന്നത്. നിസാമി ഷാഹി സാമ്രാജ്യത്തിന് കീഴിലായിരുന്ന ഈ നഗരം  പിന്നീട് 1636ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ ആധീനതയിലാക്കുകയായിരുന്നു.

പിന്നീട് ഈ സ്ഥലം പേഷ്വരാജാക്കന്മാരുടെയും മറാത്ത രാജാക്കന്മാരുടെയും അധീനതയിലായി. പിന്നീട് 1759ല്‍ ഈ സ്ഥലം അന്നത്തെ മറാത്ത ഭരണാധികാരിയായിരുന്ന ദൗലത് റാവു സിന്ധ്യയുടെ അധികാരപരിധിയില്‍ വന്നു. 1817ല്‍ ലോര്‍ഡ് വെല്ലസ്ലിയുടെ കാലത്ത് പുനെ ട്രീറ്റി പ്രകാരം അഹമ്മദ്‌നഗര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിലായി. മുഗള്‍ രാജാവായിരുന്ന ഔറംഗസീബ് അദ്ദേഹത്തിന്റെ ജീവതത്തിലെ അവസാനവര്‍ഷങ്ങള്‍ ഇവിടെയായിരുന്നു കഴിഞ്ഞത്.     ഔറംഗസീബിന്റെ ഭരണകാലത്തിന്റെ ഒരു സ്മാരകം ഇപ്പോഴും അഹമദ്‌നഗറിലുണ്ട്.

അഹമ്മദ്‌നഗറില്‍ കാണാനുള്ളത്

അഹമദ്‌നഗര്‍ കോട്ടയാണ് ഈ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. അഹമ്മദ് നിസാം ഷാ ദൗലത്താബാദ് കോട്ട പിടിച്ചടക്കിയതിന്റെ സ്മരണാര്‍ത്ഥമാണ് ഈ കോട്ടപണിതത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടം ഈ കോട്ട ഒരു ജയിലായി ഉപയോഗിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടെയുള്ള പല പ്രമുഖ നേതാക്കളും ഈ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

കോട്ടയുടെ അടുത്തായിട്ടാണ് സലാബത് ഖാന്റെ ശവകുടീരമായ ബാഗ് റൗസ, കോട്ട് ബാഗ നിസാം തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങളുള്ളത്. ഇവിടങ്ങളിലെല്ലാം സഞ്ചാരികള്‍ ഏറെ എത്താറുണ്ട്. തീര്‍ത്ഥാടനം ലക്ഷ്യമിട്ടുവരുന്നവരുടെ കേന്ദ്രം കൂടിയാണ് അഹമ്മദ്‌നഗര്‍. മൊഹത ദേവി ക്ഷേത്രം, സിദ്ദേശ്വര്‍ ക്ഷേത്രം. ശ്രീ വിശാല്‍ ഗണപതി ക്ഷേത്രം, ശാന്ത് ധ്യാനേശ്വര്‍ ക്ഷേത്രം തുടങ്ങിയ മനോഹരമായ ക്ഷേത്രങ്ങള്‍ ഏറെയുണ്ടിവിടെ. അഹമ്മദ്‌നഗര്‍ പട്ടണത്തിനടുത്തുള്ള ശനി ശിംഗനാപൂര്‍ ഗ്രാമം ഏറെ പ്രശസ്തമാണ്. ശനീശ്വര ക്ഷേത്രമുള്ള ഇവിടുത്തെ വാതിലുകളിലാത്ത വീടുകളും കെട്ടിടങ്ങളും പലവട്ടം വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. മാത്രമല്ല ഇവിടെയടുത്തുള്ള ഷിര്‍ദ്ദിയെന്ന സ്ഥലവും വിശ്വാസികളെ സംബന്ധിച്ച പുണ്യസ്ഥലമാണ്. ഷിര്‍ദ്ദി സായ് ബാബ ഭക്തരുടെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രമാണ് ഇവിടം.

ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കൗതുകമുള്ളവരെക്കാത്ത് ഹിസ്റ്റോറിക്കല്‍ മ്യൂസിയം ആന്റ് റിസര്‍ച്ച് സെന്റര്‍ ഉണ്ട് ഇവിടെ. മറ്റൊരു പ്രധാനകാര്യം ഇവിടുത്തെ ടാങ്ക് മ്യൂസിയമാണ്. ലോകയുദ്ധകാലങ്ങളില്‍ ഉപയോഗിക്കപ്പെട്ട സൈനിക ടാങ്കുകളും മറ്റുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇതെല്ലാം അഹമ്മദ്‌നഗറില്‍ മാത്രം കാണാന്‍ കിട്ടുന്നതാണ്.

എല്ലാം കഴിഞ്ഞ് അല്‍പം പ്രകൃതി സൗന്ദര്യം ആസ്വദിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ അതിനുമുണ്ട് സ്ഥലങ്ങള്‍. മുല്ല ഡാം. ഭന്ദര്‍ധാര ഡാം എന്നീ അണക്കെട്ടുകള്‍ ഒരുക്കുന്ന കാഴ്ച വിരുന്ന് മനോഹരമാണ്. പിക്‌നിക്കിനും കുട്ടികളും കുടുംബവുമൊത്ത് സമയം ചെലവഴിക്കാനുമെല്ലാം പറ്റിയ സ്ഥലമാണ് ഈ അണക്കെട്ടുകളുടെ പരിസരങ്ങള്‍.

വര്‍ഷത്തില്‍ ഏതാണ്ട് എല്ലാ കാലത്തും സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് അഹമദ്‌നഗര്‍. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് ഇവിടുത്തേത്, അതിനാല്‍ത്തന്നെ വേനല്‍ക്കാലത്തെ സന്ദര്‍ശനം അല്‍പം ബുദ്ധിമുട്ടുള്ളതായിരിക്കും. മഴക്കാലം ഇവിടെയെത്ര ശക്തമല്ല. യാതൊരു അല്ലലും അലട്ടുമില്ലാതെ അഹമദ്‌നഗര്‍ കണ്ടാസ്വദിക്കാന്‍ ഏറ്റവും പറ്റിയ സമയം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ളസമയമാണ്. ഈ സമയത്ത് ഇവിടെ ചൂട് അധികം അനുഭവപ്പെടില്ല. താമസത്തിനും ഭക്ഷണത്തിനുമെല്ലാം അഹമദ്‌നഗറില്‍ സാധ്യതകള്‍ ഏറെയാണ്. മഹാരാഷ്ട്രയുടെ ഏത് ഭാഗത്തുനിന്നും ഇവിടെയെത്തുകയെന്നത് ബുദ്ധിമുട്ടുള്ളകാര്യമേയല്ല. റെയില്‍മാര്‍ഗ്ഗവും, വിമാനമാര്‍ഗ്ഗവും, റോഡുമാര്‍ഗ്ഗവുമെല്ലാം വേണ്ടുവോളം സൗകര്യങ്ങളുണ്ട്.

അഹമദ്നഗര്‍ പ്രശസ്തമാക്കുന്നത്

അഹമദ്നഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അഹമദ്നഗര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം അഹമദ്നഗര്‍

 • റോഡ് മാര്‍ഗം
  മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ അഹമദ്‌നഗറിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. മുംബൈയില്‍ നിന്നും അഹമദ്‌നഗറിലേയ്ക്ക് 258 കിലോമീറ്ററാണ് ദൂരം
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  മഹാരാഷ്ട്രയ്ക്കകത്തും പുറത്തുമുള്ള പ്രമുഖ സ്ഥലങ്ങളില്‍ നിന്നെല്ലാം റെയില്‍മാര്‍ഗ്ഗം അഹമദ്‌നഗറില്‍ എത്തുക എളുപ്പമാണ്. ഷിര്‍ദ്ദി, മുംബൈ, പുനെ, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ദിനവും ഏറെ തീവണ്ടികള്‍ ഓടുന്നുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  പുനെ ലോഹെഗോണ്‍ എയര്‍പോര്‍ട്ടാണ് അഹമദ്‌നഗറിന് ഏറ്റവും അടുത്തുള്ള ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്. ഇവിടേയ്ക്ക് നഗരത്തില്‍ നിന്നും 113 കിലോമീറ്ററാണ് ദൂരം. മുംബൈ ഛത്രപതി ശിവജി എയര്‍പോര്‍ട്ടാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Jul,Wed
Return On
07 Jul,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
06 Jul,Wed
Check Out
07 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
06 Jul,Wed
Return On
07 Jul,Thu