Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമദ്നഗര്‍ » കാലാവസ്ഥ

അഹമദ്നഗര്‍ കാലാവസ്ഥ

വേനല്‍ക്കാലം

അഹമദ്‌നഗറിലെ വേനല്‍ പൊതുവേ രൂക്ഷമാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം അനുഭവപ്പെടുന്നത്. വല്ലാത്ത ചൂടുള്ള അന്തരീക്ഷത്തില്‍ നഗരം മുഴുവന്‍ സഞ്ചരിച്ച് കാഴ്ചകള്‍ കാണുകയെന്നത് വിഷമകരമാണ്. ചിലസമയത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാറുണ്ട്.

മഴക്കാലം

അഹമദ്‌നഗറിലെ മഴക്കാലം മനോഹരമാണ്. വേനലിന്റെ കടുത്തചൂടിന് ശമനം തരുന്ന മഴക്കാലത്ത് പക്ഷേ പുറംകാഴ്ചകള്‍ കാണല്‍ അത്ര സുഖമുള്ള കാര്യമാകില്ല. എന്നാല്‍ മഴക്കാലത്ത് സഞ്ചാരം ഇഷ്ടപ്പെടുന്നവര്‍ക്ക് മഴയുടെ പുതിയൊരു ഭാവം കാണാനും അറിയാനും പറ്റിയതാണ് ഇവിടുത്തെ മഴക്കാലം.

ശീതകാലം

ഒക്ടോബര്‍ മുതല്‍ മെയ് വരെയാണ് ഇവിടുത്തെ തണുപ്പുകാലം. അഹമദ്‌നഗര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം ഇതാണ്. അധികം ചൂടോ തണുപ്പോ ഇല്ലാതെ മനോഹരമായ കാലാവസ്ഥയാണ് ഈ സമയത്തുണ്ടാവുക. താപനില പൊതുവേ 22ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ തണുപ്പ് അല്‍പം കൂടാറുണ്ട്.