മുല്ല നദിയിലാണ് ഈ അണക്കെട്ട് പണിതിരിക്കുന്നത്. ധ്യാനേശ്വര്‍ അണക്കെട്ടെന്നും ഇതിന് പേരുണ്ട്. അഹമ്മദ്നഗര്‍ ജില്ലയിലെ റാഹുരി താലൂക്കിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഈ അണക്കെട്ടിനെ ആശ്രയിച്ചാണ് അഹമ്മദ്നഗര്‍ നഗരത്തിലെയും സമീപപ്രദേശങ്ങളിയെും ജലവിതരണം നടക്കുന്നത്. അണക്കെട്ടും പരിസരവും പ്രകൃതിരമണീയമാണ്. അണക്കെട്ടില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്.