ആദ്യകാലത്ത് സൂര്യ ക്ഷേത്രമെന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രമാണിത്. ഇതില്‍ ഒരു വിശാലമായ ഹാളും, പോര്‍ച്ചും ക്ഷേത്രവുമുണ്ട്. തൂണുകളും ചതുര സ്തംഭങ്ങളുമുള്ള ഹാളിന്റെ കാഴ്ച മനോഹരമാണ്. അംബിഗരെ ഗുഡിയിലേതുപോലെതന്നെ ഒരു രേഖനഗര ഗോപുരവും ഇവിടെയുണ്ട്. 11, 12 നൂറ്റാണ്ടുകളില്‍ ക്ഷേത്രത്തിന് കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടത്രേ. കൂടാതെ മുമ്പുള്ള ക്ഷേത്രം കൂടാതെ അവയ്ക്കുപുറത്തായി ചെറു ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചതും ഇക്കാലത്താണ്.



Click it and Unblock the Notifications