Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബീജാപ്പൂര്‍

മുഗള്‍ മഹിമയുടെ കാഴ്ചകളുമായി ബീജാപ്പൂര്‍

40

കര്‍ണാടകത്തില്‍ ഏത് ഭാഗത്തേയ്ക്ക് പോയാലും ചരിത്രസ്മൃതികളുറങ്ങുന്ന ഒട്ടേറെ സ്ഥലങ്ങള്‍ കാണാന്‍ കഴിയും. അത് ചിലപ്പോള്‍ ക്ഷേത്രനഗരങ്ങളോ, തുറമുഖ നഗരങ്ങളോ ആകാം. ഏത് തരത്തില്‍പ്പെട്ടവയാണെങ്കിലും അവയ്ക്ക്  ഒരു സുവര്‍ണകാലത്തിന്റേയോ നഷ്ടപ്പെടലുകളുടേയോ കഥകള്‍ പറയാനുണ്ടാകും. കര്‍ണാടകത്തിലെ പലയിടങ്ങളിലും ഇപ്പോഴുമുണ്ട് മാറിമാറിഭരിച്ച രാജവംശങ്ങളുടെ കഥകള്‍ പറയുന്ന ഒട്ടേറെ സ്മാരകങ്ങള്‍. യുദ്ധ വിജയങ്ങളുടെയും കീഴടങ്ങലുകളുടെയും ഓര്‍മ്മകളുമായിട്ടാണ് ഇവിടത്തെ ഓരോ ചരിത്രസ്മാരകങ്ങളും നിലനില്‍ക്കുന്നത്.

ബാംഗ്ലൂരില്‍ നിന്നും 521 കിലോമീറ്റര്‍ അകലെയായി കിടക്കുന്ന ബീജാപ്പൂരും ഇത്തരമൊരു സ്ഥലമാണ് പോയകാലത്തെ മഹത്തായ പാരമ്പര്യത്തിന്റെ മഹിമകളുടെ കഥകളുമായി സഞ്ചാരികളെ മാടിവിളിക്കുന്ന ചരിത്രനഗരം. ഇവിടുത്തെ പള്ളികളും മിനാരങ്ങളും തന്നെ പറയും ഒരുനൂറു കഥകള്‍, എല്ലാം നശബ്ദമായി കേട്ടുകൊണ്ടുനടന്നാല്‍ പഴയൊരു സുവര്‍ണകാലത്തിന്റെ സമ്പൂര്‍ണ ചിത്രവുമായി സഞ്ചാരികള്‍ക്ക് ഇവിടെനിന്നും മടങ്ങാം.

ബീജാപ്പൂരിന്‍റെ ചരിത്രം

ബീജാപ്പൂരിന്റെ ചരിത്രംആദില്‍ ഷാ രാജവംശത്തിന്റെ ഭരണകാലത്താണ് ബീജാപ്പൂര്‍ അതിന്റെ സുവര്‍ണകാലത്തിന്റെ ഉന്നതിയിലെത്തിയത്. 1490ലാണ് യുസുഫ് ആദില്‍ ഷാ ബീജാപൂര്‍ എന്ന സ്വതന്ത്ര നഗരം നിര്‍മ്മിച്ചത്. പിന്നീട് ഈ രാജവംശത്തില്‍ നിന്നും ഭരണത്തിലേറിയ ഓരോ രാജാക്കന്മാരും യൂസുഫിന്റെ ബൂജാപൂരിനെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു. ഗോല്‍ ഗംബാസിനെക്കുറിച്ച് പറയാതിരുന്നാല്‍ ഒരിക്കലും ബീജാപ്പൂരിന്റെ കഥ പൂര്‍ണമാകില്ല. ബീജാപൂരിന്റെ പിതാവെന്ന് പറയാവുന്ന ആദില്‍ ഷായുടെ ഖബറിടമാണ് വാസ്തുവിദ്യാമഹിമ വിളിച്ചോതുന്ന ഗോല്‍ ഗംബാസ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക കഴിഞ്ഞാല്‍പ്പിന്നെ ഏറ്റവും വലിപ്പമേറിയതാണത്രേ ഈ ഖബറിടം. മാലിക് ഇ മൈദാനാണ് ഇവിടത്തെ മറ്റൊരു പുകഴ്‌പെറ്റ ചരിത്രസ്മാരകം. മധ്യകാലഘട്ടത്തില്‍ നിര്‍മ്മിച്ച വലിപ്പമേറിയ പീരങ്കികളിലൊന്ന് ഇവിടെയാണ്. ഉപ്‌ലി ബുറുജ്, ചാന്ദ് ബാവ്ദി, 2കോടി ലിറ്റര്‍ വെള്ളം കൊള്ളുന്ന ജലസംഭരണി എന്നിവയെല്ലാം ബീജാപ്പൂരിലെ വിസ്മയങ്ങളാണ്. പഴയ കോട്ടയുടെ അവശിഷ്ടങ്ങളും നഗരത്തില്‍ കാണാം. പലതരത്തിലുള്ള പള്ളികള്‍, നഗരത്തിന് പുറത്തുള്ള വിശുദ്ധരുടെ ഖബര്‍സ്ഥാനുകള്‍ തുടങ്ങിയവയുമുണ്ട് ബീജാപ്പൂരില്‍.

ഒപ്പം നിര്‍മ്മാണത്തില്‍ മുഗള്‍ശൈലിയുടെ സ്വാധീനം കാണാന്‍ കഴിയുന്ന ചാലൂക്യ ക്ഷേത്രങ്ങളും വിവിധ വാസ്തുവിദ്യകളില്‍ പണിത കെട്ടിടങ്ങളും ബീജാപ്പൂരിലും പരിസരത്തുമായി കാണാം. രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും അധികം പ്രയാസമില്ലാതെ ബീജാപൂരില്‍ എത്തിച്ചേരാം. ബെല്‍ഗാമിലാണ് തൊട്ടടുത്ത എയര്‍പോര്‍ട്ട്. ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നും തീവണ്ടിമാര്‍ഗവും ഇവിടെയെത്താം. ഹോളിയും ദീപാവലിയുമെല്ലാം ബീജാപ്പൂരുകള്‍ കെങ്കേമമായി കൊണ്ടാടുന്ന ഉത്സവങ്ങളാണ്.

ബീജാപ്പൂര്‍ പ്രശസ്തമാക്കുന്നത്

ബീജാപ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബീജാപ്പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ബീജാപ്പൂര്‍

 • റോഡ് മാര്‍ഗം
  പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമായതുകൊണ്ടുതന്നെ ബീജാപ്പൂരിലേയ്ക്ക് റോഡുമാര്‍ഗമുള്ള യാത്രയും സുഖകരമാണ്. സ്വകാര്യ ഏജന്‍സികളും കമ്പനികളും മറ്റും ഇവിടേക്ക് ഒട്ടേറെ ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ആഡംബര ബസുകളും ലഭ്യമാണ്. കര്‍ണാടക ആര്‍ ടി സിയുടെ ആഡംബര ബസുകളും ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂര്‍, പുനെ, മുംബൈ, തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ബസ് സര്‍വ്വീസുണ്ട്. ബീജാപ്പൂരിലെത്തിക്കഴിഞ്ഞാല്‍ ടാക്‌സികള്‍ വാടകയ്‌ക്കെടുത്ത് പ്രമുഖ കേന്ദ്രങ്ങളിലെല്ലാം സന്ദര്‍ശനം നടത്താം. താമസസൗകര്യങ്ങള്‍ക്കും ബീജാപ്പൂരില്‍ പഞ്ഞമില്ല.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  വിവിധ നഗരങ്ങളില്‍ നിന്നും റെയില്‍ മാര്‍ഗവും ബീജാപ്പൂരിലെത്താം. നഗരകേന്ദ്രത്തില്‍ നിന്നും 4കിലോമീറ്റര്‍ അകലത്തിലാണ് റെയില്‍വേ സ്‌റ്റേഷന്‍. ബാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ്, ഹുബ്ലി തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് തീവണ്ടിമാര്‍ഗം എത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ബെല്‍ഗാം എയര്‍പോര്‍ട്ടാണ് ബീജാപ്പൂരിന് തൊട്ടടുത്ത് കിടക്കുന്നത്. ഇവിടേയ്ക്ക് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം വിമാനസര്‍വ്വീസുകളുണ്ട്. ബെല്‍ഗാം എയര്‍പോര്‍ട്ടില്‍ നിന്നും 197 കിലോമീറ്റര്‍ ദൂരമുണ്ട് ബീജാപ്പൂരിലേയ്ക്ക്. അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബാംഗ്ലൂരിലാണ്. ബാംഗ്ലൂരില്‍ നിന്നും 538 കിലോമീറ്റര്‍ ദൂരമുണ്ട് ബീജാപ്പൂരിലേയ്ക്ക്. ഇവിടെനിന്നും ബസ്സിലും, തീവണ്ടിയിലുമെല്ലാം ബീജാപ്പൂരിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
04 Dec,Sat
Return On
05 Dec,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
04 Dec,Sat
Check Out
05 Dec,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
04 Dec,Sat
Return On
05 Dec,Sun