11, 12 നൂറ്റാണ്ടുകളിലായി നിര്‍മ്മിച്ച ഈ ക്ഷേത്രസമുച്ചയം കല്യാണ ചാലൂക്യ വാസ്തുവിദ്യാശൈലിയിലാണ് പണിതിരിക്കുന്നത്. ഈ ക്ഷേത്ര സമുച്ചയത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് ത്രികൂടാചല ക്ഷേത്രമാണ്. കൂട്ടത്തിലുള്ള മൂന്ന് ക്ഷേത്രങ്ങളെ നടപ്പുരവഴി ബന്ധിപ്പിച്ചിട്ടുണ്ട്. 12 തീര്‍ത്ഥങ്കരന്മാരുടെ രൂപങ്ങളുള്ള രണ്ട് ബസദികളും ഇവിടെ കാണാം. ഐഹോളെയിലെ ക്ഷേത്രങ്ങളില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടതാണ് ഇത്.



Click it and Unblock the Notifications