യെനിയാര്‍ ക്ഷേത്ത്രതിന് തെക്കുഭാഗത്തായി മലപ്രഭാ നദിയുടെ തീരത്താണ് രാമലിംഗ ക്ഷേത്രസമുച്ചയം സ്ഥിതിചെയ്യുന്നത്. നിര്മ്മിതിപ്രകാരം ഇതൊരു ത്രികൂടാചല ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവില്‍ ത്രികൂടശൈലിയിലാണ് പണിതിരിക്കുന്നത്. ക്ഷേത്രത്തിന് മൂന്ന് ശ്രീകോവിലുകളുണ്ട് രണ്ടെണ്ണത്തില്‍ ശിവലിംഗവും ഒന്നില്‍ പാര്‍വ്വതീ ദേവിയുമാണ് പ്രതിഷ്ഠ. പതിനൊന്നാം നൂറ്റാണ്ടിലാണ് ക്ഷേത്രം പണിതത്. ഇവിടെ എല്ലാവര്‍ഷവും നടക്കുന്ന രഥോത്സവം കാണാന്‍ ഏറെയാളുകള്‍ എത്താറുണ്ട്. ഇതിനടുത്തായി ചെറിയൊരു മുസ്ലീം പള്ളിയുമുണ്ട്.