Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സോണ്ട

സോണ്ട: ദൈ്വത സിദ്ധാന്തത്തിന്റെ നാട്

7

കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയില്‍ വാഡിരാജ മഠത്തിന് സമീപത്തായുള്ള ചെറു ക്ഷേത്രനഗരമാണ് സോണ്ട അഥവാ സോടെ. ഇതിന് സമീപത്തായാണ് പ്രസിദ്ധമായ സിര്‍സി നഗരം സ്ഥിതിചെയ്യുന്നത്. പതിനാറാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ ഇവിടെ ഭരിച്ചിരുന്നത് സ്വാതി രാജാക്കന്മാരായിരുന്നു. ഇക്കാലഘട്ടത്തിലെ പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു സോണ്ട. മാധ്വാചാര്യരുടെ ദൈ്വത സിദ്ധാന്തം പ്രചരിപ്പിക്കുന്നതിനായി ശ്രീ വാഡിരാജരാണ് ഇവിടെ മഠം സ്ഥാപിച്ചത്. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് രണ്ടായിരം മീറ്റര്‍ ഉയരത്തിലാണ് ഈ നഗരം.

സോണ്ടയിലെ കാഴ്ചകള്‍

സ്ഥിതിയുടെ ദേവനായ മഹാവിഷ്ണുവിന്റെ അവതാരമായ ത്രിവിക്രമന്റെ പേരിലുള്ള അമ്പലമാണ് സോണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ഉത്സവാഘോഷ സമയത്ത് മാത്രം ഉപയോഗിച്ചുവരുന്ന ഒരു കരിങ്കല്‍രഥവും ഇവിടെ കാണാം. ശ്രീകോവിലില്‍ ത്രിവിക്രമന്‍ കുടിയിരിക്കുന്നു. ത്രിവിക്രമന്റെ സഹധര്‍മിണിയായ ശ്രീ മഹാലക്ഷ്മിയെയും രഥത്തിനുള്ളില്‍ കാണാന്‍ സാധിക്കും. 24 പടികള്‍ കയറിവേണം ഇവിടെയെത്താന്‍. ഇതിനൊക്കെ പുറമേ അടുക്കളയും സ്റ്റോര്‍ മുറിയും പൂജാമുറിയും ഇവിടെ കാണാന്‍ സാധിക്കും.

ഒരുപാട് പഴക്കം ചെന്ന നിരവധി കോട്ടകള്‍ ഇവിടെയുണ്ട്. ചെറുതും പഴയതുമായ നിരവധി പീരങ്കികളും ഇവിടെ കാണാം. അകലാങ്കമഠം, സ്വര്‍ണവല്ലി മഠം എന്നിങ്ങനെ രണ്ട് മഠങ്ങള്‍ കൂടി വാഡിരാജമഠത്തിന് സമീപത്തായുണ്ട്. വെങ്കടരമണ ദേവനുവേണ്ടി സമര്‍പ്പിച്ച ഒരു ക്ഷേത്രവും ഒരു ജൈന ബസ്തിയും ഇവിടെയുണ്ട്. ചരിത്രപരവും മതപരവുമായ പ്രാധാന്യങ്ങളുള്ള സോണ്ടയിലെ ക്ഷേത്രങ്ങളും ജൈന ബസ്തിയും മറ്റ് കാഴ്ചകളും സഞ്ചാരികള്‍ക്ക് ഏറെ പ്രിയം പകരുമെന്ന കാര്യം ഉറപ്പാണ്.

സോണ്ട പ്രശസ്തമാക്കുന്നത്

സോണ്ട കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സോണ്ട

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സോണ്ട

  • റോഡ് മാര്‍ഗം
    സിര്‍സിയില്‍ നിന്നും ഇവിടേക്ക് ബസ്സുകള്‍ ലഭിക്കും. ബാംഗ്ലൂര്‍, ഹൈദരാബാദ്, മൈസൂര്‍, മാംഗ്ലൂര്‍ തുടങ്ങിയ ടൗണുകളില്‍നിന്നും സിര്‍സിയിലേക്ക് ബസ് സര്‍വീസുണ്ട്. 417 കിലോമീറ്റര്‍ അകലെയുള്ള ബാംഗ്ലൂരില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടിയാത്രയ്ക്ക് കുടയാണ് അടുത്ത്. 70 കിലോമീറ്റര്‍ അകലത്തിലാണ് ഹൂബ്ലി റെയില്‍വേ സ്റ്റേഷന്‍. ഇത്. ബാംഗ്ലൂര്‍, മുംബൈ, പനാജി, മാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി സോണ്ടയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹൂബ്ലിയാണ് സോണ്ടയ്ക്ക് അടുത്തുള്ള വിമാനത്താവളം. 111 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണിത്. അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡാബോലിം ആണ്. ഇവിടേക്ക് 233 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രധാന രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് വിമാന സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri