സമീപപട്ടണമായ കുംഭകോണത്ത് നിന്ന് ഏകദേശം 87 കിലോമീറ്റര്‍ അകലെയുള്ള തിരുച്ചിറപ്പള്ളിയാണ് ആലങ്കുടിയുടെ സമീപസ്ഥമായ വിമാനത്താവളം. ട്രിച്ചിനോപോളിയിലാണ് ഇതുള്ളത്. ഇന്ത്യയിലെ വിവിധ പട്ടണങ്ങളില്‍ നിന്ന് വിമാനമാര്‍ഗ്ഗം ആലങ്കുടിയില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങി കുംഭകോണത്തേക്ക് ബസ്സ്, ടാക്സികള്‍ മുഖേന വന്നെത്താം. അവിടെനിന്ന് ആലങ്കുടിയിലേക്കും ബസ്സുകളും ടാക്സികളും യഥേഷ്ടം ലഭ്യമാണ്.