അലിബാഗ് നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലത്തിലാണ് അക്ഷി ബീച്ച്. തിളങ്ങുന്ന വെള്ളനിറത്തിലുള്ള മണലാണ് ഈ ബീച്ചിനെ സുന്ദരമാക്കുന്നത്. ഒട്ടേറെ പരസ്യ ചിത്രങ്ങളും ഗാനരംഗങ്ങളും ഇവിടെയും ഷൂട്ട് ചെയ്തിട്ടുണ്ട്. ഇവിടെ കടലിലിറങ്ങി കളിയും കുളിയുമെല്ലാമാവാം. തീരത്ത് നിറയെ പ്രാദേശിക രുചി പരീക്ഷിക്കാന്‍ സ്റ്റാളുകളുണ്ട്. അലിബാഗിലെ ചെറിയ ഗ്രാമാണ് അക്ഷി. അധികം ജനത്തിരങ്ങില്ലാത്ത ഇവിടെ ഹണിമൂണിനെത്തുന്നവരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്.



Click it and Unblock the Notifications