അലിഗഡില്‍ പൊതുവേ ഏറെയുമുള്ളത് മുസ്ലീം ആരാധനാലയങ്ങളാണ്. അക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തമായി കാണാവുന്നതാണ് ഈ ജൈന ക്ഷേത്രം. ഇന്ത്യയിലെ ജൈന സംസ്‌കാരത്തിന് വേണ്ടി മാറ്റിച്ചിട്ടുള്ള ഏറ്റവും വലിയ ഗ്രൗണ്ടാണിത്. പതിനാറ് ഏക്കറോളമാണ് ഇതിന്റെ വിസ്തൃതി. പ്രാര്‍ത്ഥനകളും സാമൂഹ്യസേവനവുമെല്ലാം മുന്‍നിര്‍ത്തിയുള്ള ഒരു ആശയത്തിലൂന്ന് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമുണ്ട് ഇവിടെ. ഗ്രൗണ്ടിനുള്ളില്‍ നാല് ക്ഷേത്രങ്ങളുണ്ട്. ബാക്കി ഭാഗങ്ങള്‍ ഗവേഷണത്തിനും മറ്റുമായി മാറ്റിയിരിക്കുകയാണ്. അലിഗഡ്-ആഗ്ര ഹൈവേയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications