Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വൃന്ദാവനം

വൃന്ദാവനം - പ്രേമ സന്ദേശം നല്‍കുന്ന നഗരം

38

ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ബാല്യകാലം ചെലവഴിച്ച നഗരം എന്ന നിലയില്‍ ഹിന്ദുമത വിശ്വാസികളുടെ പൂജനീയ സ്ഥലമാണ്‌ വൃന്ദാവനം. രാധാകൃഷ്‌ണ പ്രണയത്തിന്‌ വേദിയാകാന്‍ ഭാഗ്യം ലഭിച്ച വൃന്ദാവന്‍ സ്‌നേഹത്തിന്റെ പ്രതീകം എന്ന നിലയിലാണ്‌ ലോകത്തിന്‌ മുമ്പില്‍ നില്‍ക്കുന്നത്‌.

ശ്രീകൃഷ്‌ണന്‍ നൃത്തമാടിയതിനും ഗോപികമാരുടെ ചേല കവര്‍ന്നതിനും സാക്‍ഷ്യം  വഹിച്ച നഗരമാണിതെന്ന്‌ പുരാണങ്ങള്‍ സാക്ഷ്യപെടുത്തുന്നു. കൃഷ്‌ണന്‍ രാധയ്‌ക്കൊപ്പം രാസലീലകളാടി ലോകത്തിന്‌ സ്‌നേഹത്തന്റെ സന്ദേശം നല്‍കിയതും ഇവിടെ വച്ചാണ്‌. പൂതനെ ഉള്‍പ്പ നിരവധി അസുരന്‍മാരെ കൃഷണന്‍ വധിച്ചതും വൃന്ദാവനത്തില്‍ വച്ചാണ്‌. ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ വൃന്ദാവനത്തിലെ ക്ഷേത്രങ്ങളുടെ എണ്ണം 5000 ത്തില്‍ ഏറെയാണ്‌.

കാലക്രമത്തില്‍ വൃന്ദാവനത്തിന്റെ സത്തയില്‍ നഷ്‌ടം ഏറെ ഉണ്ടായി. എന്നാല്‍, 1515 ല്‍ ഇവിടം സന്ദര്‍ശിച്ച ഭഗവാന്‍ ചൈതന്യ മാഹാപ്രഭു ഇവയെല്ലാം വീണ്ടുടെക്കുകയായിരുന്നു. ശ്രീകൃഷണനുമായി ബന്ധമുള്ള നഷ്‌ടപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എത്തിയതാണ്‌ വൃന്ദാവനത്തില്‍ അദ്ദേഹം വൃന്ദാവനത്തിലെ പാവന വനത്തിലൂടെ അലഞ്ഞു നടന്ന അദ്ദേഹം ദിവ്യശ്‌കതിയാല്‍ അവിടുത്തെ പുണ്യ സ്ഥലങ്ങളെല്ലാം വീണ്ടും കണ്ടെത്തി.

ഇതുവരെയുള്ള ഹിന്ദു സന്യസികളെല്ലാം തന്നെ തങ്ങളുടെ ജീവിതത്തില്‍ ഒരു തവണയെങ്കിലും വൃന്ദാവനത്തില്‍ സന്ദര്‍ശനം നടത്താതിരുന്നിട്ടില്ല. വൃന്ദാവനം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഇവിടുത്തെ ജനങ്ങള്‍ അവരുടെ ദൈനദിന ജീവിതത്തിലും രാധാകൃഷ്‌ണനുമായി ബന്ധപ്പെട്ടുള്ള സ്‌തുതി ഗീതങ്ങള്‍ ആലപിക്കുന്നത്‌ കാണാന്‍ കഴിയും.

വൃന്ദാവന്‌ സമീപമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

അയ്യായിരത്തിലേറെ ക്ഷേത്രങ്ങളുള്ള ഏറ്റവും പ്രധാന ഹിന്ദു തീര്‍ത്ഥാടനം കേന്ദ്രങ്ങളില്‍ ഒന്നാണ്‌ വൃന്ദാവനം. ഈ ക്ഷേത്രങ്ങളില്‍ പലതും വളരെ പുരാതനമാണ്‌. പല ക്ഷേത്രങ്ങളും മുഗള്‍ ഭരണകാലത്ത്‌ പ്രത്യേകിച്ച്‌ ഔറംഗസേബിന്റെ കാലത്ത്‌ നശിപ്പിക്കപ്പെട്ടു.

എന്നാല്‍, ഭഗവാന്‍ ശ്രീകൃഷണന്റെ ജീവിതത്തില്‍ നിന്നുള്ള കഥകള്‍ക്ക്‌ ജീവന്‍ പകര്‍ന്നു കൊണ്ട്‌ ഇപ്പോഴും നിലനില്‍ക്കുന്ന ക്ഷേത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്‌. ബങ്കെ ബിഹാരി ക്ഷേത്രം, രംഗ്‌ജി ക്ഷേത്രം, ഗോവിന്ദദിയോ ക്ഷേത്രം, മദന്‍ മോഹന്‍ ക്ഷേത്രം എന്നിവയാണ്‌ ഇവയില്‍ പ്രമുഖമായിട്ടുള്ളത്‌. ഇക്കൂട്ടത്തില്‍ അടുത്തിടെയായി കൂട്ടിച്ചേര്‍ത്ത്‌ ക്ഷേത്രമാണ്‌ ഇസ്‌കോണ്‍.

സമാധാനവും ജ്ഞാനോദയവും കാംക്ഷിച്ച്‌ വരുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവരെ ആകര്‍ഷിക്കുന്ന ക്ഷേത്രമാണിത്‌. വേദ സംബന്ധമായ അറിവുകളുംശ്രീമദ്‌ ഭഗവത്‌ ഗീതയും ഇംഗ്ലീഷിലും ഇവിടെ പഠിപ്പിക്കുന്നുണ്ട്‌.

ശ്രീകൃഷ്‌ണന്റെ സഖിയായിരുന്ന രാധയ്‌ക്കു വേണ്ടിയും ഇവിടെ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്‌. രാധാ ഗോകുലാന്ദ ക്ഷേത്രം,ശ്രീ രാധ രാസ്‌ ബിഹാരി അഷ്‌ട സഖി ക്ഷേത്രം. എന്നിവ ഇതില്‍ ചിലതാണ്‌. രാധയും കൃഷ്‌ണനും തമ്മിലുള്ള പ്രണയത്തില്‍ പ്രധാന പങ്ക്‌ വഹിച്ച രാധയുടെ എട്ട്‌ സുഹൃത്തുക്കളാണ്‌ അഷ്‌ട സഖി.

ക്ഷേത്രങ്ങള്‍ക്ക്‌ പുറമെ കേശി ഘട്ട്‌ പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്‌. ഇവിടെ നിന്നും യുമാന നദിയിലേക്കിറങ്ങാന്‍ കല്‍പടവുകള്‍ കെട്ടിയിട്ടിട്ടുണ്ട്‌. ഹിന്ദു വിശ്വാസ പ്രകാരം യുമനാനദിയില്‍ ഒരു തവണയെങ്കിലും മുങ്ങുന്നത്‌ സര്‍വ പാപങ്ങളും ഇല്ലാതാകാന്‍ കാരണമാകുമെന്നാണ്‌. ഇവിടെ നിരവധി പേര്‍ ഇതിനായി എത്താറുണ്ട്‌. നിരവധി ആചാരങ്ങളും സന്ധ്യാദീപവും മറ്റും ഇവിടെ ഉണ്ടാകാറുണ്ട്‌.

വൃന്ദാവനം പ്രശസ്തമാക്കുന്നത്

വൃന്ദാവനം കാലാവസ്ഥ

വൃന്ദാവനം
35oC / 95oF
 • Partly cloudy
 • Wind: NW 9 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വൃന്ദാവനം

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം വൃന്ദാവനം

 • റോഡ് മാര്‍ഗം
  ഡല്‍ഹി, അലഹബാദ്‌, ആഗ്ര എന്നീ നഗരങ്ങളില്‍ നിന്നെല്ലാം വൃന്ദാവനിലേയ്‌ക്ക്‌ ബസ്‌ കിട്ടും. സര്‍ക്കാര്‍ ബസുകള്‍ സ്ഥിരമായി സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഡീലക്‌സ്‌ ബസുകളും വോള്‍വോ ബസുകളും ലഭിക്കും. വൃന്ദാവനത്തിലെ തെരുവുകളും പാതകളും പൊതുവെ ഇടുങ്ങിയതാണ്‌ ഇവിടം നടന്നോ അല്ലങ്കില്‍ റിക്ഷയിലോ ചുറ്റികാണുന്നതായിരിക്കും നല്ലത്‌.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  പാവന നഗരമായ മഥുരയാണ്‌ സമീപത്തുള്ള റെയില്‍വെസ്റ്റേഷന്‍. ശ്രീകൃഷ്‌ണനുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്‌. വൃന്ദാവന്‍-മഥുര എന്ന്‌ ചേര്‍ത്താണ്‌ എല്ലാവരും പൊതുവെ പറയാറ്‌. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം മഥുര റെയില്‍വെ സ്റ്റേഷനിലേയ്‌ക്ക്‌ ട്രയിന്‍ സര്‍വീസുണ്ട്‌. മഥുര ശതാബ്‌ദി എക്‌സ്‌പ്രസ്‌, കൊല്‍ക്കത്ത തൂഫാന്‍ എക്‌സ്‌പ്രസ്‌, ചെന്നൈ ജിടി എക്‌സ്‌പ്രസ്സ്‌ എന്നിവയാണ്‌ മഥുര സ്റ്റേഷനില്‍ കൂടി സ്ഥിരം കടന്നു പോകുന്ന ട്രയിനുകള്‍.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വൃന്ദാവന്‌ ഏറ്റവും അടുത്തുളള വിമാനത്താവളം ഡല്‍ഹി എയര്‍പോര്‍ട്ടാണ്‌. ഡല്‍ഹിയില്‍ നിന്നും 150 കിലോമീറ്റര്‍ ദൂരമാണുള്ളത്‌. പ്രൈവറ്റ്‌ ടാക്‌സി, ഡീലക്‌സ്‌ ബസ്‌, വോള്‍വോ കോച്ച്‌ തുടങ്ങിയവ ഡല്‍ഹിയില്‍ നിന്നും വൃന്ദാവനിലേക്ക്‌ കിട്ടും. ഏകദേശം മൂന്ന്‌ മണിക്കൂര്‍ യാത്ര ഉണ്ടാകും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Mar,Sun
Return On
25 Mar,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Mar,Sun
Check Out
25 Mar,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Mar,Sun
Return On
25 Mar,Mon
 • Today
  Vrindavan
  35 OC
  95 OF
  UV Index: 7
  Partly cloudy
 • Tomorrow
  Vrindavan
  21 OC
  69 OF
  UV Index: 6
  Moderate or heavy rain shower
 • Day After
  Vrindavan
  17 OC
  63 OF
  UV Index: 5
  Moderate rain at times