ഒരുകാലത്ത് ബുദ്ധമത്തതിന് ഏറെ വേരോട്ടമുണ്ടായിരുന്ന സ്ഥലമായിരുന്നത്രേ ആലപ്പുഴ, അതിന് തെളിവെന്നോണം ഇന്നും കാണാവുന്ന ഒന്നാണ് കരുമാടിക്കുട്ടന്‍ എന്നറിയപ്പെടുന്ന ബുദ്ധപ്രതിമ. ഒന്‍പതാംനൂറ്റാണ്ടില്‍ സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്ന ഈ പ്രതിമ സ്ലേറ്റുകല്ലിലാണ് പണിതിരിക്കുന്നത്. പ്രതിമയുടെ പകുതിഭാഗം മാത്രമേ ഇപ്പോള്‍ ഉള്ളു, ബാക്കിഭാഗം മദമിളകിയ ഒരു ആനയുടെ ആക്രമണത്തില്‍ തകര്‍ന്നതാണെന്നാണ് വിശ്വാസം.
ആലപ്പുഴയില്‍ തകഴിയ്ക്കടുത്താണ് ഈ പ്രതിമയുള്ളത്. കരുമാടിത്തോട്ടില്‍നിന്നും കണ്ടെടുത്ത ഈ പ്രതിമ സംരക്ഷിച്ചെടുത്തത് സര്‍ റോബര്‍ട്ടോ ബ്രിസ്‌റ്റോ ആണത്രേ. ഒരിക്കല്‍ ദലൈ ലാമ കരുമാടിക്കുട്ടന്‍ പ്രതിമ സന്ദര്‍ശിയ്ക്കുകയും അതിന്റെ സംരക്ഷണത്തിനായി ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തിരുന്നു. കേരളത്തില്‍ അപൂര്‍വ്വമായ ബുദ്ധപ്രതിമകളില്‍ ഒന്നായ ഇതിനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. കരുമാടിക്കുട്ടന്‍ പ്രതിമയെ ചുറ്റിപ്പറ്റി ഒട്ടേറെ ഐതീഹ്യങ്ങളും കഥകലും നിലവിലുണ്ട്.



Click it and Unblock the Notifications