Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പൊന്‍മുടി

അഴകിന്‍െറ പൊന്‍മുടി കാഴ്ചകള്‍

20

അനന്തപുരിയെ സുവര്‍ണ ചെങ്കോലയണിയിച്ച് നില്‍ക്കുന്ന പൊന്‍മുടി,കാഴ്ചകളുടെ നിറവസന്തമാണ് സന്ദര്‍ശകനായി ഒരുക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് പൊന്‍മുടി . ശാന്തമായ കാലാവസ്ഥയും പച്ചപ്പ് വാരിവിതറിയ കാഴ്ചകളും പശ്ചിമഘട്ട മലനിരകളിലെ പ്രമുഖ ഹില്‍സ്റ്റേഷനായ പൊന്‍മുടിയിലേക്ക് വേനല്‍ക്കാല സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

മഞ്ഞ് തലപ്പാവാക്കിയ മലനിരകളും, കോടമഞ്ഞില്‍ ഒളിച്ചുകളിക്കുന്ന വൃക്ഷതലപ്പുകളും പച്ചപ്പട്ട് പുതച്ചുകിടക്കുന്ന താഴ്വാരങ്ങളും പട്ടില്‍ തുന്നിച്ചേര്‍ത്ത കല്ലുകള്‍ പോലെ താഴ്വാരങ്ങളില്‍ പൂത്തുനില്‍ക്കുന്ന പൂക്കളും കളകളം പാടിയൊഴുകുന്ന കല്ലാറും... മലമ്പാമ്പിനെ പോല വളഞ്ഞുപുളഞ്ഞുകിടക്കുന്ന മലമ്പാത കയറിയത്തെുന്ന സന്ദര്‍ശകന്‍ മിഴിതുറക്കുന്നത് കാഴ്ചകളുടെ സ്വര്‍ഗഭൂമിയിലേക്കായിരിക്കും. സാഹസികര്‍ക്കായി ട്രക്കിംഗിനും കാട്ടിലൂടെ കാല്‍നടയാത്രക്കും സൗകര്യമുണ്ട്.

കാഴ്ചകള്‍ ഒരുപിടി

പൊന്‍മുടിയിലെ പ്രധാന കാഴ്ചകളാണ് സുവര്‍ണ താഴ്വര (ഗോള്‍ഡന്‍ വാലി), പേപ്പാറ വന്യജീവി സങ്കേതം, മിനി സൂ എന്നിവയാണ് പൊന്‍മുടിയിലെ പ്രധാന കാഴ്ചകള്‍. പശ്ചിമഘട്ട മലനിരകളിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍ കൂടം പൊന്‍മുടിക്കടുത്താണ്. സമുദ്രനിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയിലേക്ക് സാഹസികര്‍ക്ക് ട്രക്കിംഗ് നടത്താന്‍ അവസരമുണ്ട്.

നിരവധി ഒൗഷധസസ്യങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന ജന്തുജീവജാലങ്ങളുടെയും കലവറയാണ് പൊന്‍മുടി. കല്ലാറില്‍ സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടമാണ് മറ്റൊരു ആകര്‍ഷണം. മഴ തുടങ്ങിയാല്‍ ഉറവപൊട്ടിയെന്നവണ്ണം അവിടവിടെ കാണുന്ന ചെറുവെള്ളച്ചാട്ടങ്ങളും കൈതോടുകളും പൊന്‍മുടി കാഴ്ചകളെ ആകര്‍ഷകമാക്കുന്നു. കാഴ്ചകള്‍ക്കൊപ്പം ആയുര്‍വേദ ചികില്‍സകള്‍ കൊണ്ടും പ്രശസ്തമാണ് പൊന്‍മുടി.

പൊന്‍മുടി പ്രശസ്തമാക്കുന്നത്

പൊന്‍മുടി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പൊന്‍മുടി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പൊന്‍മുടി

  • റോഡ് മാര്‍ഗം
    ബസ് യാത്രയാണ് ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗം. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഇങ്ങോട് പതിവായി ബസ് സര്‍വീസ് ഉണ്ട്. നെടുമങ്ങാട് ആണ് ഏറ്റവും അടുത്ത ബസ് സ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തിരുവനന്തപുരം സെന്‍ട്രല്‍ ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. എല്ലാ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഇങ്ങോട് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. ഇവിടെ നിന്ന് ബസിലോ ടാക്സിയിലോ പൊന്‍മുടിയില്‍ എത്താവുന്നതാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    65 കിലോമീറ്റര്‍ അകലെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ നിന്ന് വിദേശത്തേക്കും മറ്റു പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലേക്കും വിമാനസര്‍വീസുകള്‍ ഉണ്ട്. ഇവിടെ നിന്ന് പൊന്‍മുടിയിലേക്ക് ടാക്സി വാഹനങ്ങള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed