1500 വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളിയാണിത്. പോര്‍ച്ചുഗീസുകാരുടെ കാലത്താണ് പള്ളി പണിതത്. സെന്റ് സെബാസ്റ്റ്യന്റെ തിരുനാളാഘോഷമാണ് പള്ളിയിലെ പ്രധാന ഉത്സവം. പള്ളിയുമായി ബന്ധപ്പെട്ട് ഏറെ നാടന്‍ കഥകളും മറ്റും നിലവിലുണ്ട്. ആലപ്പുഴയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. പള്ളിയിലെത്തുന്ന വിശ്വാസികള്‍ കടലോരത്ത് നടന്ന് ഭക്ഷണവും വെള്ളവും മറ്റും ഭിക്ഷയായി സ്വീകരിക്കുന്നതുള്‍പ്പെടെ പ്രാദേശികമായി മാത്രം കാണുന്ന ഏറെ ആചാരങ്ങള്‍ ഈ പള്ളിയുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.