Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഇടുക്കി

ആര്‍ച്ച് ഡാമിന്‍റേയും ആനമുടിയുടെയും ഇടുക്കി

35

പച്ചപുതച്ച നിബിഢ വനങ്ങളും ഉയര്‍ന്ന്‌നില്‍ക്കുന്ന മലകളുമുള്ള ഇടുക്കി സഞ്ചാരികളുടെ മോഹന സങ്കേതമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തല യുയര്‍ത്തിനില്ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ദൈവത്തിന്റെ ഈ സ്വന്തം ജില്ലയുടെ മനോഹാരിത യ്ക്ക് മാറ്റ് കൂട്ടുന്നു.

ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേഷകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ അവഗണിയ്ക്കാനാവാത്ത സ്ഥാനമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ വിദൂര രാജ്യങ്ങളിലേക്ക് തേക്ക്,ഈട്ടി, ആനക്കൊമ്പ്, ചന്ദനം, മയിലുകള്‍ എന്നിവ കയറ്റിഅയക്കുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു ഇടുക്കി.ശിലായുഗത്തിലെ ആദിമനിവാസികളുടെ ചരിത്രസാന്നിദ്ധ്യത്തിന് ഇവിടെനിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 1947  48 ല്‍ ഉടുമ്പന്‍ചോല, പീരുമേട് എന്നിവിടങ്ങളില്‍ വെച്ച് നടന്ന ഉത്ഖനനത്തില്‍ പ്രാചീന ശിലാസ്തൂപങ്ങളും ശവകുടീരങ്ങളും കണ്ടെടുക്കുകയുണ്ടായി.

കേരളത്തിലെ വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള ഇടുക്കിജില്ല 1972 ജനുവരി 26 നാണ് രൂപീ കൃതമായത്. ദേവികുളം, അടിമാലി, ഉടുമ്പന്‍ചോല, തേക്കടി, മുരിക്കാടി, പീരുമേട്, തൊടു പുഴ എന്നീ പ്രമുഖ പട്ടണങ്ങള്‍ ഇടുക്കി ജില്ലയിലാണ്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരമുള്ള ആനമുടിയെ കൂടാതെ 13 കൊടുമുടികള്‍ വേറെയുമുണ്ട് ഈ ഹരിത കോമള ഭൂമി യില്‍. തൊടുപുഴയാര്‍, പെരിയാര്‍, തലയാര്‍ എന്നീ പുഴകള്‍ ഇടുക്കിയുടെ മാറിലെ വിഭൂഷണ ങ്ങളാണ്.

കേരളത്തിലെ ജലവൈദ്യുത ഉപഭോഗത്തിന്റെ 66 ശതമാനവും നിറവേറ്റുന്ന ഇടുക്കിയെ കേരള ത്തിന്റെ പവര്‍ ഹൌസെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. ഇടുക്കി ആര്‍ച് ഡാമിനുപുറമെ കുളമാവ്, ചെറുതോണി എന്നീ ഡാമുകളും ഇടുക്കിയിലുണ്ട്. ഇവിടത്തെ ജലാശയങ്ങളുടെ ഭംഗി ഏതറ്റം വരെയും ആസ്വദിക്കാന്‍ തയ്യാറായ സഞ്ചാരികള്‍ക്ക് ഈ മൂന്ന് ഡാമുകളും സന്ദര്‍ശിക്കാതിരിക്കാ നാവില്ല. കാറ്റില്‍നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഒരു ഫാം ഇടുക്കിയിലെ രാമക്കല്‍മേടയിലുണ്ട്. കേരളത്തിലെ പ്രമുഖ ജലസേചന പദ്ധതിയായ മലങ്കര റിസര്‍വോയര്‍ ബോട്ടിംങിലും ഫിഷിംങിലും താല്പര്യമുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്ന ഒരുപാട് കാഴ്ചകള്‍ ഇടുക്കിയുടെ അമൂല്യ കലവറയിലുണ്ട്.

മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പുറമെ കാപ്പി തേയിലത്തോട്ടങ്ങളും, നിര്‍മ്മലമായ നീരൊഴുക്കുകളും, മനം കവരുന്ന വെള്ളച്ചാട്ടങ്ങളും ഏതാനും മൃഗസംരക്ഷണ സങ്കേതങ്ങളും ഇടുക്കിയിലുണ്ട്. ഇവിടത്തെ പേരുകേട്ട തോട്ടമേഖലയായ മുരിക്കാടിയിലെ കാറ്റിന് കാപ്പിയുടെയും തേയിലയുടെയും കൊതിപ്പിക്കുന്ന ഗന്ധമാണ്. കുരുമുളകും ഏലവും വിളയുന്ന നെടുങ്കണ്ടംഹില്ലിനെ സുഗന്ധ വിളകളുടെ തീരമെന്ന് വിളിക്കാം. സെല്ലാര്‍കോവിലിലെ നീരുറവകള്‍ സന്ദര്‍ശകര്‍ക്ക് മൂകമായ ഭാഷയില്‍ സ്വാഗതമോതുകയാണോ എന്ന് തോന്നും.

ഇടുക്കിയിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍

ഇടുക്കിയിലെ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാണ് മംഗളദേവി ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് 1337 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം വടക്കുംകൂര്‍ നാടുവാഴിയാണ് പണിതതെന്ന് കരുതപ്പെടുന്നു. വാസ്തുകലയില്‍ ചോള രാജവംശത്തിന്റെ കയ്യൊപ്പ് പതിഞ്ഞി ട്ടുള്ള കരിക്കോടിലെ അണ്ണാമല ക്ഷേത്രം സഞ്ചാരികളുടെ ചരിത്ര കൌതുകമുണര്‍ത്തുന്ന മറ്റൊരു ക്ഷേത്രമാണ്. പഴയൊരു കോട്ടയുടെ അവശിഷ്ടങ്ങളും നിന്നാര്‍ മോസ്‌ക്കും ചരിത്രസ്മൃതിയുണര്‍ത്തുന്ന സ്മാര കങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടിന് മുമ്പ് പണിതതെന്ന് കരുതുന്ന ഒരു ചര്‍ച്ച് തൊടുപുഴയ്ക്ക ടുത്തുണ്ട്. കൂടാതെ പെരിയാര്‍ നാഷണല്‍ പാര്‍ക്ക് ഇടുക്കിയിലാണ്.

അത്യപൂര്‍വ്വ സസ്യവന്യജാലങ്ങളുള്ള കുറിഞ്ഞിമല സാങ്ച്വറിയുടെ സമീപ പ്രദേശങ്ങളിലായി വേറെയും സാങ്ച്വറികളും ഉദ്യാനങ്ങളുമുണ്ട്. ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, ഇന്ദിരാ ഗാന്ധി വൈല്‍ഡ് ലൈഫ് സാങ്ച്വറി, ആനമുടി ശോല നാഷണല്‍ പാര്‍ക്ക്, ഇരവികുളം നാഷണല്‍ പാര്‍ക്ക്, പാമ്പാടുംശോല നാഷണല്‍ പാര്‍ക്ക് എന്നിവ അവയില്‍ ചിലതാണ്. നീലഗിരി ടഹര്‍, നീലഗിരി വുഡ് പീജിയന്‍, കാട്ട്‌പോത്തുകള്‍, പര്‍പ്പ്ള്‍ ഫ്രോഗ് ടൈഗര്‍, ഗ്രിസില്‍ഡ് ജയന്റ് സ്‌കിറള്‍, ആനകള്‍, കലമാനുകള്‍, നീലക്കുറിഞ്ഞികള്‍ എന്നീ അപൂര്‍വ്വവും വിവിധങ്ങളുമായ സസ്യവന്യ വിസ്മയം കാണാന്‍ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

തട്ടേക്കാട് പക്ഷിസങ്കേതം അഥവാ സലിംഅലി പക്ഷിസങ്കേതം സ്വദേശികളും അല്ലാത്തതുമായ ഒരുപാട് വിവിധയിനം പക്ഷികളുടെ വിഹാരകേന്ദ്രമാണ്.വംശനാശ ഭീഷണിയുള്ള ധാരാളം പക്ഷികളെ മറ്റെങ്ങുമില്ലാത്ത വിധം ഇവിടെ കാണാം. പെനിന്‍സുലര്‍ ബേ ഔള്‍, മലബാര്‍ ഗ്രേ ഹോണ്‍ ബില്‍, റോസ് ബില്ഡ് റോളര്‍, ക്രിംസണ്‍ ത്രോട്ടഡ് ബാര്‍ബര്‍, ക്‌റെസ്റ്റഡ് സെര്‍പന്റ് ഈഗ്ള്‍, ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ ബില്‍, ഫെയറി ബ്ലൂ ബേഡ് എന്നിങ്ങനെ അപൂര്‍വ്വമായ് കാണപ്പെടുന്ന ഒരുപാട് പക്ഷികള്‍ ഇവിടെ വിഹരിക്കു ന്നു.ചിലയിനം ഉരഗങ്ങളും മൃഗങ്ങളും പക്ഷികള്‍ക്ക് പുറമെ ഇവിടെയുണ്ട്.

ട്രെക്കിംങ് ഇഷ്ടപ്പെടുന്ന ഒരു സാഹസപ്രിയനാണ് നിങ്ങളെങ്കില്‍ കാല്‍വരി മൌണ്ട്, കുളമാവ്, പാല്‍ക്കുളമേട്, നെടുങ്കണ്ടം ഹില്‍ എന്നീ മലഞ്ചെരിവുകളും വനപാതകളും സന്ദര്‍ശി ക്കാന്‍ മറക്കരുത്. പ്രകൃതിഭംഗിയെ കാമറക്കണ്ണിലൂടെ ആവാഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹില്‍ വ്യൂ പാര്‍ക്ക്, തുമ്പാച്ചി കാല്‍വരി സമുച്ചയം, പൈനാവ്, എന്നീ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാം

ഇടുക്കി പ്രശസ്തമാക്കുന്നത്

ഇടുക്കി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഇടുക്കി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഇടുക്കി

  • റോഡ് മാര്‍ഗം
    സംസ്ഥാന ഹൈവേകളില്‍ ആറെണ്ണം കടന്ന് പോകുന്ന ജില്ലയായതിനാല്‍ ഇടുക്കിയിലേക്കുള്ള റോഡ് യാത്ര തികച്ചും അനായാസമാണ്. തീരദേശ പാതയായ നാഷണല്‍ ഹൈവെ 49 ലാണ് ഇടുക്കി സ്ഥിതി ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ വഴിയും ടാക്‌സികള്‍ മുഖേനയും ഇടുക്കിയിലെത്തിച്ചേരാം. സ്വകാര്യ ആഢംബര ബസ്സുകളില്‍ ഇടുക്കിയി ലേക്കുള്ള യാത്ര ഒരു സുഖാനുഭൂതി ആയിരിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇടുക്കിയില്‍ നിന്ന് 114 കിലോമീറ്റര്‍ അകലെയുള്ള കോട്ടയമാണ് ഏറ്റവും സമീപസ്ഥമായ റെയില്‍വെ സ്‌റ്റേഷന്‍. കോട്ടയത്ത് നിന്ന് ഇടുക്കിയിലേക്ക് ബസ്സ് സര്‍വ്വീസുകളുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള ട്രെയിനുകളെല്ലാം കോട്ടയത്ത്‌നിര്‍ത്തുന്നതാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഇടുക്കിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള നെടുമ്പാശ്ശേരി അഥവാ കൊച്ചി അന്താരാഷ്ട്‌റ വിമാനത്താവളമാണ് ഏറ്റവും സമീപസ്ഥമായ വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി മുഖേനയോ ബസ്സിലേറിയൊ ഇടുക്കിയിലെത്താം. ഇവിടെ നിന്ന് എയര്‍പോര്‍ട്ടിലേക്ക് നിരന്തരം ബസ്സുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed