Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍മോര » ആകര്‍ഷണങ്ങള് » ബിന്‍സാര്‍ വന്യജീവിസങ്കേതം

ബിന്‍സാര്‍ വന്യജീവിസങ്കേതം, അല്‍മോര

20

അല്‍മോരയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ വന്യജീവി സങ്കേതം. സമുദ്രനിരപ്പില്‍ നിന്ന് 900 മുതല്‍ 2500 മീറ്റര്‍ വരെ ഉയരത്തില്‍ ഏകദേശം 45.59 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇത് വ്യാപിച്ച് കിടക്കുന്നു.

വിവിധയിനം മൃഗങ്ങളുടെ സ്വാഭാവിക വസതിയാണ് ഈ സാങ്ച്വറി. പുള്ളിപ്പുലി, ഹിമാലയന്‍ ഗോറല്‍, പുള്ളിമാന്‍, കസ്തൂരിമാന്‍, മലയാട്, കാട്ടുപൂച്ച, കാട്ടുപന്നി, കരിങ്കരടി, മരപ്പട്ടി, കുറുനരി, കുരങ്ങുകള്‍, പറക്കും അണ്ണാന്‍, ബാര്‍ക്കിംങ് ഡീര്‍ എന്നിങ്ങനെ അസുലഭ ജന്തുജാലങ്ങളുടെ വിഹാരകേന്ദ്രമാണിത്.

200 ല്‍ അധികം പക്ഷിവൈജാത്യങ്ങള്‍ ചേക്കേറിയിട്ടുള്ള ഈ അഭയകേന്ദ്രത്തെ പ്രമുഖ പക്ഷിമേഖലയായി അന്താരാഷ്ട്ര പക്ഷിജീവ സംഘടന പ്രഖ്യാപിക്കുകയുണ്ടായി. ടിറ്റ്സ് എന്ന കുഞ്ഞുപക്ഷികള്‍, പൊന്‍മാന്‍, ഗൌളിക്കിളി, ബ്ലാക് ബേഡ്സ്, തത്തകള്‍, ലാഫിംങ് ത്രഷ് എന്ന ചിലുചിലപ്പന്‍ പക്ഷികള്‍, വണ്ണാത്തി, ഫെസന്‍റുകള്‍ എന്നിങ്ങനെ കണ്ടതും കാണാത്തതുമായ ഒരുപാടിനം പക്ഷികള്‍ ഇവിടെയുണ്ട്. സ്വദേശി ഇനങ്ങളായ വൃക്ഷ വൈവിദ്ധ്യവും ഈ ഹരിതഭൂമിയിലുണ്ട്. പൈന്‍, ഓക്ക്, പൂവരശ്, പൂപ്പരത്തി, പന്നല്‍ ചെടികള്‍, ശവം നാറി, കാഫല്‍, എംഗല്‍ ഹര്‍ഡിഷിയ എന്നിവ അവയില്‍ ചിലതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed