അല്‍മോരയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ് ഇവിടത്തെ ട്രെക്കിംങ്. 5 കിലോമീറ്ററോളം നീളത്തില്‍ പരന്ന്കിടക്കുന്ന അല്‍മോര പര്‍വ്വതനിരയുടെ പ്രകൃതിഭംഗി പൂര്‍ണ്ണമായ് ആസ്വദിക്കാന്‍ ട്രെക്കിംങ് നല്ല മാര്‍ഗ്ഗമാണ്. അല്‍മോരയില്‍ നിന്ന് ജഗേശ്വറിലേക്കുള്ള ട്രെക്കിംങ് ആണ് നിലവില്‍ ഏറ്റവും സുഗമവും അനായാസവും. കുമയൂണി ഗ്രാമസൌന്ദര്യത്തിന്‍റെ പച്ചപ്പുകള്‍ ഒപ്പിയെടുക്കാനാവുന്നതാണ് ഈ ട്രെക്കിംങ്.
പൂത്തുനില്‍ക്കുന്ന പൂവരശുകളും ദേവദാരു വൃക്ഷങ്ങളും ജഗേശ്വര്‍ ക്ഷേത്ര സമുച്ചയവും വൃദ്ധ ജഗേശ്വര്‍ ക്ഷേത്രവും യാത്രയില്‍ സഞ്ചാരികളെ പിന്തുടരുന്ന കാഴ്ചകളാണ്. ആത്മീയ നിര്‍വൃതി തേടുന്നവര്‍ക്ക് വഴിയില്‍ കസറദേവി ക്ഷേത്രവും സന്ദര്‍ശിക്കാം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ട്രെക്കിംങിന് ഏറ്റവും അനുയോജ്യം.
പൈന്‍ മരങ്ങളും മനോഹരമായ താഴ്വരകളുമുള്ള പിണ്ഡാരിയാണ് മറ്റൊരു ട്രെക്കിംങ് മാര്‍ഗ്ഗം. നന്ദദേവി പര്‍വ്വതത്തിനും നന്ദാകോട്ട് കൊടുമുടിയ്ക്കും ഇടയിലുള്ള പിണ്ഡാരി ഗ്ലേസിയര്‍, ട്രെക്കിംങ് സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത ഒരനുഭവമായിരിക്കും.



Click it and Unblock the Notifications