നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഭവാനി അംബ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ അംബാ ദേവിയില്‍ നിന്നാണ് നഗരത്തിന് അംബാല എന്ന പേര് ലഭിക്കുന്നതെന്നാണ് പറയപ്പെടുന്നത്. നഗരത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായി കണക്കാക്കുന്നത് ഈ ക്ഷേത്രത്തെയാണ്.
കാളിമാത മന്ദിര്‍, ഗുരുദ്വാര ശ്രീ മന്‍ജി സാഹിബ്, സെന്റ് പോള്‍സ് പള്ളി, ബാദ്ഷാഹി ബാഗ് ഗുരുദ്വാര എന്നിവയാണ് അംബാലയിലെ മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.