Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലുധിയാന

ലുധിയാന - സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം

23

സത്‌ലജ്‌ നദീ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ലുധിയാനയാണ്‌ പഞ്ചാബിലെ ഏറ്റവും വലിയ നഗരം. സംസ്ഥാനത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തെ പുതിയ നഗരം, പഴയനഗരം എന്നിങ്ങനെ രണ്ടായി ഭാഗിക്കാം. 1480 ല്‍ സ്ഥാപിതമായ നഗരം ലോധി രാജവംശത്തിന്റെ പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ നിന്നുള്ള നിരവധി പേര്‍ കാനഡ,യുകെ,ഓസ്‌ട്രേലിയ,യുസ്‌ തുടങ്ങിയ രാജ്യങ്ങളില്‍ താമസമാക്കിയിട്ടുണ്ട്‌. ലുധിയാന്‍വിസ്‌ എന്നറിയപ്പെടുന്ന ഇവടുത്തെ പ്രദേശവാസികള്‍ ആതിഥ്യമര്യാദയുടെ കാര്യത്തില്‍ പ്രശസ്‌തരാണ്‌.

ലുധിയാനയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ലുധിയാനയിലുണ്ട്‌. ഗുരുദ്വാര മന്‍ജി സാഹിബ്‌, ഗുരുനാനാക്‌ ഭവന്‍, ഫിലൗര്‍ കോട്ട, മഹാരാജ രഞ്ചിത്‌ സിങ്‌ യുദ്ധ മ്യൂസിയം, ഗുരുനാനാക്‌ സ്റ്റേഡിയം, രഖ്‌ ബാഗ്‌ പാര്‍ക്‌, എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. പ്രഭാത, സന്ധ്യ നടത്തത്തിന്‌ ഇണങ്ങിയ നിരവധി ആകര്‍ഷകങ്ങളായ ഉദ്യാനങ്ങള്‍ ഇവിടെയുണ്ട്‌. ഇതിന്‌ പുറമെ നിരവധി കാഴ്‌ചബംഗ്ലാവുകളും പാര്‍ക്കുകളും ലുധിയാന വിനോദ സഞ്ചാരത്തിന്റെ ഭാഗമായി സന്ദര്‍ശിക്കാം.

പഞ്ചാബിലെ നഗരങ്ങളില്‍ ഷോപ്പിങിന്‌ ഏറ്റവും നല്ല നഗരം ലുധിയാനയാണന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ആഭ്യന്തര,അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ ലഭ്യമാക്കുന്ന 20 ലേറെ മാളുകള്‍ ലുധിയാനയിലുണ്ട്‌. ലുധിയാനയിലെ ആളുകള്‍ ഭക്ഷണപ്രിയരായതിനാല്‍ ഇവിടെ നിരവധി ഭക്ഷണ ശാലകളും കാണാം. ഏറ്റവും പ്രശസ്‌തമായ പഞ്ചാബി പാനീയമാണ്‌ ലെസ്സി. ഉപ്പിട്ടും മധുരമിട്ടുമുള്ള രണ്ട്‌ തരം ലസ്സി ലഭ്യമാക്കുന്നുണ്ട്‌. നിരവധി പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലുധിയാനയ്‌ക്ക്‌ സമീപത്തായുണ്ടെന്നതാണ്‌ മറ്റൊരു സവിശേഷത. ചണ്ഡിഗഢ്‌, കസൗലി, മക്‌ലിയോഡ്‌ഗന്‍ജി,ധര്‍മ്മശാല, സിംല,കുഫ്രി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലുധിയാനയില്‍ നിന്നും റോഡ്‌ മാര്‍ഗം നാല്‌ മണിക്കൂര്‍ യാത്ര ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ്‌.

ഉത്സവങ്ങളും ആചാരങ്ങളും

സംസ്‌കാരത്താലും പാരമ്പര്യത്താലും അറിയപ്പെടുന്ന ലുധിയാനയില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിച്ചേരാറുണ്ട്‌. പഞ്ചാബി ഭവന്‍, ഗുരുനാനാക്‌ ഭവന്‍,നെഹ്‌റു സിദ്ധാന്ത്‌ കേന്ദ്ര ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ഇവ സംഘടിപ്പിക്കുക. നാടന്‍ സംഗീതം, നൃത്തം, കളികള്‍, റോപ്‌ -നൃത്തം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസ്വദിക്കാന്‍ ഇവിടുത്തെ സാംസ്‌കാരിക പരിപാടികള്‍ സന്ദര്‍ശകര്‍ക്ക്‌ അവസരം നല്‍കും. പോഹിന്റെ അവസാന ദിവസമാണ്‌ പഞ്ചാബിലെ പ്രശസ്‌തമായ ഉത്സവമായ ലോഹ്‌റി ആഘോഷിക്കുന്നത്‌. ബസന്ത്‌ പഞ്ചമി, ഹോളി, ബൈസാഖി, ഗുരുപുരബ്‌ തുടങ്ങിയ ഉത്സവങ്ങള്‍ ലുധിയാന വിനോദ സഞ്ചാരത്തിന്റെ മാറ്റുയര്‍ത്തുന്നവയാണ്‌.

എങ്ങനെ എത്തിച്ചേരാം

ഡല്‍ഹിയില്‍ നിന്നും 320 കിലോമീറ്റര്‍ ദൂരത്ത്‌ സ്ഥിതി ചെയ്യുന്ന ലുധിയാനയില്‍ എത്തിച്ചേരാന്‍ റോഡ്‌ മാര്‍ഗം 5 മണിക്കൂറിനടുത്ത്‌ സമയമെടുക്കും. ഇവിടെ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ട്രയിന്‍ സര്‍വീസ്‌ ഉണ്ട്‌. നഗരത്തിനുള്ളില്‍ സഞ്ചരിക്കാന്‍ റിക്ഷകളും ബസുകളും ലഭിക്കും.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

കഠിനമായ തണുപ്പും ചൂടും ലുധിയാനയില്‍ അനുഭവപെടാത്തത്‌ സന്ദര്‍ശകര്‍ക്ക്‌ അനുകൂലമാണ്‌. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ്‌ ലുധിയാന സന്ദര്‍ശനത്തിന്‌ അനുയോജ്യം.

ലുധിയാന പ്രശസ്തമാക്കുന്നത്

ലുധിയാന കാലാവസ്ഥ

ലുധിയാന
18oC / 65oF
  • Partly cloudy
  • Wind: WNW 1 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലുധിയാന

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലുധിയാന

  • റോഡ് മാര്‍ഗം
    പഞ്ചാബിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പ്രമുഖ നഗരങ്ങളിലേക്ക്‌ ലുധിയാനയില്‍ നിന്നും സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വീസ്‌ നടത്തുന്നുണ്ട്‌. അമൃത്സര്‍-ഡല്‍ഹി ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡില്‍ സ്ഥിതി ചെയ്യുന്ന ലുധിയാനയില്‍ അമൃത്സര്‍, ന്യൂഡല്‍ഹി,ഛണ്ഡിഗഢ്‌ എന്നിവടങ്ങളില്‍ നിന്നും റോഡ്‌ മാര്‍ഗം വളരെ എളുപ്പം എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ന്യൂഡല്‍ഹി -അമൃത്സര്‍ പാതയില്‍ ഓടുന്ന ജമ്മു താവി, സതാബ്‌ദി എക്‌സ്‌പ്രസ്‌ പോലുള്ള ട്രയിനുകള്‍ ലുധിയാനയില്‍ നിര്‍ത്തും. ജമ്മു, ജലന്ധര്‍, അമൃത്സര്‍,പാട്യാല, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും ദിവസേനയും ആഴ്‌ചതോറും ഉള്ള ട്രയിന്‍ സര്‍വീസുകളുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നഗരത്തില്‍ നിന്നും 12.3 കിലോമീറ്റര്‍ അകലെ ജിടി റോഡിലാണ്‌ സഹ്നേവാള്‍ വിമാനത്താവളം(ലുധിയാന വിമാനത്താവളം ) സ്ഥിതി ചെയ്യുന്നത്‌. ന്യൂഡല്‍ഹിയില്‍ നിന്നും മറ്റ്‌ നഗരങ്ങളില്‍ നിന്നും എയര്‍ ഇന്ത്യയുടെയും മറ്റ്‌ ഫ്‌ളൈറ്റുകള്‍ ഇവിടേയ്‌ക്ക്‌ സ്ഥിരമായി സര്‍വീസ്‌ നടത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed
  • Today
    Ludhiana
    18 OC
    65 OF
    UV Index: 6
    Partly cloudy
  • Tomorrow
    Ludhiana
    18 OC
    64 OF
    UV Index: 5
    Moderate or heavy rain shower
  • Day After
    Ludhiana
    15 OC
    59 OF
    UV Index: 5
    Patchy rain possible