ദുര്‍ഗിയാന ക്ഷേത്രത്തിന്‍െറ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഹനുമാന്‍ മന്ദിര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ്. ഹനുമാന്‍ മുഖ്യ പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് രാമന്‍ പ്രശസ്തമായ അശ്വമേധ യാഗം നടത്തിയതെന്നാണ് ഐതിഹ്യം. പ്രശസ്തമായ കുരങ്ങുകളുടെ മേളയുടെ സമയത്ത് നടക്കുന്ന കുട്ടികുരങ്ങന്‍മാരുടെ നൃത്തമാണ് ഇവിടത്തെ പ്രധാന ചടങ്ങ്. ബരാ ഹനുമാന്‍ മന്ദിര്‍ എന്നും അറിയപ്പെടുന്ന ഇവിടെ ഇരിക്കുന്ന രൂപത്തിലുള്ള ഹനുമാന്‍െറ കൂറ്റന്‍ പ്രതിമയാണ് ഉള്ളത്.
ഈ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ദര്‍ശനം നടത്തുന്നവരുടെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രാദേശിക വിശ്വാസം. ക്ഷേത്രമുറ്റത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ പേരാലില്‍ കെട്ടിട്ട ശേഷം നവരാത്രി ദിനത്തില്‍ അത് അഴിച്ചുകളയുന്ന ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ലഭിക്കുമെന്നും വിശ്വാസമുണ്ട്. ആണ്‍കുഞ്ഞ് കുരങ്ങന്‍െറ വേഷം ധരിച്ച ശേഷം ഒമ്പത് ദിവസം ക്ഷേത്രത്തില്‍ കഴിയണമെന്നും നവരാത്രി ദിവസം ഈ പേരാലിന്‍െറ ചുവട്ടില്‍ നിന്ന് വേഷം അഴിച്ചുവെക്കുന്ന ചടങ്ങും ഇവിടെ നടക്കാറുണ്ട്.



Click it and Unblock the Notifications