പേരു സൂചിപ്പിക്കും പോലെ ബിബേക്സര്‍ സരോവര്‍ തടാക തീരത്താണ് മനോഹരമായ ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. 1628 ല്‍ ആറാമത്തെ സിക്ക് ഗുരുവായിരുന്ന ഗുരു ഹര്‍ഗോബിന്ദ് ജി നിര്‍മിച്ച ഈ ഗുരുദ്വാരയെ ഇന്ന് കാണുന്ന രൂപത്തില്‍ നിര്‍മിച്ചത് മഹാരാജാ രഞ്ജിത്ത് സിംഗാണ്. ഗുരു ഹര്‍ഗോബിന്ദ് ജി വൈകുന്നേരങ്ങളില്‍ ജനങ്ങള്‍ക്ക് മതകാര്യങ്ങള്‍ പറഞ്ഞുനല്കിയിരുന്നതും യോഗങ്ങള്‍ നടത്തിയിരുന്നതുമെന്ന് കരുതുന്ന പൂന്തോട്ടം മനോഹരവും അപൂര്‍വവുമായ പുഷ്പങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്.
ഗുരു തന്‍െറ കുതിരയെ കെട്ടിയിരുന്നതെന്ന് കരുതുന്ന മരം തടാകത്തിന്‍െറ ഒരറ്റത്ത് ഇപ്പോഴും ഉണ്ട്. ശിരോമണി ഗുരുദ്വാര പ്രബന്ധക്ക് കമ്മിറ്റിയുടെ ഭരണത്തിന് കീഴിലുള്ള എല്ലാ മാസത്തിലെയും അവസാന ശനിയാഴ്ചയാണ് സന്ദര്‍ശിക്കേണ്ടത്.