Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജമ്മു

ജമ്മു - ആനന്ദകരമായ തീര്‍ത്ഥാടനത്തിന്‌

53

കാവ്യഭംഗിയുള്ള ഒട്ടനവധി വിളിപ്പേരുകളും വിശേഷണങ്ങളും ജമ്മുവിനുണ്ട്. ദുര്‍ഗാദേശ് അതിലൊന്ന് മാത്രമാണ്. മഞ്ഞിന്റെ ശിരോവസ്ത്രമണിഞ്ഞ് നില്ക്കുന്ന ഹിമവാന്റെ മടിത്തട്ടിലാണ് ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികളുടെ ഈ സ്വപ്നഭൂമി. ഒരുപാട് പുണ്യകേന്ദ്രങ്ങളുടെ സാന്നിദ്ധ്യം ഈ പ്രദേശത്തിന് ക്ഷേത്രങ്ങളുടെ നഗരം എന്ന പേരും സമ്മാനിച്ചിട്ടുണ്ട്. എട്ടാം നൂറ്റാണ്ടില്‍ ഇവിടത്തെ രാജാവായിരുന്ന ജംബുലോചനില്‍ നിന്നുമാണ് മേഖലയ്ക്ക് ഈ പേര് കൈവന്നതെന്ന് കരുതുന്നു.

ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ച മൂലം ശൈത്യകാലങ്ങളില്‍ ജമ്മു-കശ്മീരിന്റെ തലസ്ഥാനമായ് വര്‍ത്തിക്കുന്നത് ജമ്മുവാണ്. രണ്ട് തലസ്ഥാനമുള്ള ഏക സംസ്ഥാനം ജമ്മു-കശ്മീരാണ്. ഹിന്ദു മത വിശ്വാസികള്‍ക്കിടയില്‍ ആത്മീയപ്രാധാന്യമേറെയുള്ള വൈഷ്ണവ് ദേവി ക്ഷേത്രത്തിന്റെ സാന്നിദ്ധ്യമൊന്ന്കൊണ്ട് മാത്രം തീര്‍ത്ഥാടകര്‍ക്കിടയില്‍ പ്രിയങ്കരമാണ് ജമ്മു. പ്രകൃതിസൌന്ദര്യത്തിന്റെ മൂര്‍ത്തീഭാവത്തോടൊപ്പം ആത്മീയതയുടെ അലൌകിക പ്രഭാവവും പേറുന്ന ഹിമാലയ നിരകളുടെ സാമീപ്യം ജമ്മുവിന്റെ തീര്‍ത്ഥാടക പ്രാധാന്യത്തോടൊപ്പം വിനോദസഞ്ചാരത്തിന്റെ അനന്തസാദ്ധ്യതകളെയും സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറന്നിടുന്നു.

വടക്ക് ഹിമാലയ സാനുക്കളും തെക്ക് പഞ്ചാബ് സമതലവും ജമ്മുവിന് അതിരിടുന്നു. ചെസ്റ്റ്നട്ട്, ഓക്ക് എന്നിവയുടെ നിബിഢ വനങ്ങളാല്‍ വലയം ചെയ്ത താഴ്വാരം കുറച്ചുകൂടി വടക്കോട്ട് നീങ്ങുമ്പോള്‍ ഭൂനിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ പൂത്തുലഞ്ഞ് നില്ക്കുന്ന ദേവദാരുക്കളും പൈന്‍ മരങ്ങളും കൊണ്ട് കൂടുതല്‍ ചേതോഹരമാകും.

ഹിന്ദുക്കളുടെ മാതൃദേവതയായ വൈഷ്ണവദേവിക്ക് സമര്‍പ്പിതമായ ഒരു ഗുഹാക്ഷേത്രമാണ് വൈഷ്ണവദേവി ക്ഷേത്രം. ദേവിയുടെ മൂന്ന് കോലങ്ങളിലുള്ള ആവിഷ്ക്കാരമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കാലത്തിന്റെയും മൃത്യുവിന്റെയും ദൂതികയായ മഹാകാളി, അറിവിന്റെ നിറവായ സരസ്വതി, ഐശ്വര്യസൌഭാഗ്യങ്ങളുടെ പ്രതീകമായ ലക്ഷ്മിദേവി എന്നീ രൂപങ്ങളിലാണ് ഇവിടെ ദേവി നിലകൊള്ളുന്നത്. ജമ്മു സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ഈ ക്ഷേത്രം കാണാതെ പോകരുത്. കൂടാതെ രഘുനാഥക്ഷേത്രം, മുബാറക് മണ്ഡിപാലസ്, മന്‍സര്‍തടാകം, ബാഹു കോട്ട, അമര്‍ മഹല്‍ എന്നിങ്ങനെ ജമ്മുവിലെ കാഴ്ചകള്‍ അനവധിയാണ്.

ജമ്മുവിലെ രഘുനാഥക്ഷേത്രം നിര്‍മ്മാണത്തിലെ വ്യതിരിക്തത കൊണ്ട് ശ്രദ്ധേയമാണ്. ഇവിടത്തെ കമാനങ്ങളും ഭിത്തിമാടങ്ങളും മുഗളരുടെ വാസ്തുചാതുരിയെ അനുസ്മരിപ്പിക്കും. പണ്ട്കാലത്ത് ജമ്മുവിന്റെ ഭരണം കയ്യാളിയിരുന്ന മഹാരാജാ ഗുലാബ്സിങും മകന്‍ രണ്‍ബീര്‍സിങുമാണ് ഇത് പണിതത്.

ദോഗ്ര ഭരണാധികാരികളുടെ രാജകീയ വസതിയായ മുബാറക് മണ്ഡി കൊട്ടാരം കാണേണ്ടത് തന്നെയാണ്. രാജസ്ഥാനി, മുഗള്‍, ആംഗലേയ, ബരോഖി നിര്‍മ്മാണ കലകളുടെ സമ്മോഹനമായ സങ്കലനം കാഴ്ചക്കാരില്‍ ആശ്ചര്യവും ആനന്ദവുമുളവാക്കും. മുബാറക് മണ്ഡിപാലസിലെ ക്ഷേത്രസമുച്ചയത്തിനകത്തുള്ള ശീശ് മഹല്‍ അഥവാ കണ്ണാടിമാളികയാണ് ഈ പാലസിന്റെ മുഖ്യ ആകര്‍ഷണം.

മന്‍സര്‍ തടാകം എന്നറിയപ്പെടുന്ന പവിത്രതയുടെ ആകാരരൂപമായ മാനസസരോവരം ഹരിതവനങ്ങളാല്‍ വലയംചെയ്ത് ശരിക്കുമൊരു ഛായാചിത്രത്തിന്റെ സമാനതയോടെ സന്ദര്‍ശക മനസ്സുകളെ കീഴടക്കും. നാഗദേവനായ ശേഷന്റെ ഒരു കോവിലും പൊയ്കയുടെ തീരത്തായുണ്ട്.   

സൂര്യവംശ രാജപരമ്പരയിലെ രാജാ ബാഹുലോചന്‍ ഏകദേശം മുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ബാഹുകോട്ട ജമ്മുവിലെ ഏറ്റവും പഴക്കംചെന്ന ചരിത്ര സ്മാരകമാണ്. ബാഗ് ഇ ബാഹു എന്ന പേരിലുള്ള പ്രവിശാലമായ പച്ചപുല്‍ത്തകിടി കോട്ടയെ ആവരണം ചെയ്ത് കിടക്കുന്നു. ഇവിടെ എത്തുന്നവര്‍ക്ക് ഈ സമുച്ചയത്തിനകത്തുള്ള ബാവേവാലി മാത ക്ഷേത്രത്തില്‍ മഹാകാളിയെ തൊട്ട് വണങ്ങാം. കാലഗതിയുടെയും മഹാമാരിയുടെയും രൌദ്രദേവതയാണ് ഈ ദേവി.

ഓരോ കാഴ്ചയും ഒരനുഭവമാകുന്ന ഒരുപാട് വിനോദസ്ഥലങ്ങളും പുണ്യകേന്ദ്രങ്ങളും ജമ്മുവിലുണ്ട്. പേരെടുത്ത് പറയുകയാണെങ്കില്‍ പീര്‍ ബാബ ദര്‍ഗ, സുരിന്‍സര്‍ തടാകം, പീര്‍ഖൊ ഗുഹാക്ഷേത്രം, സിയാറത്ത് പീര്‍ മിത്ത, നന്ദിനി വന്യജീവി സങ്കേതം എന്നിവ അവയില്‍ ചിലത് മാത്രമാണ്.

വ്യോമ, റെയില്‍, റോഡുകള്‍ മാര്‍ഗ്ഗം സഞ്ചാരികള്‍ക്ക് ജമ്മുവിലെത്താം. ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങളുമായി ഫ്ളൈറ്റ് സര്‍വ്വീസുകളുള്ള ജമ്മു വിമാനത്താവളമാണ് ഏറ്റവും സമീപസ്ഥമായ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്.

ഇന്ത്യയിലെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളായ പൂനെ, ചെന്നൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കെല്ലാം ജമ്മുവിലെ ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. റോഡ് മാര്‍ഗ്ഗം യാത്രചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ന്യൂഡല്‍ഹി, അംബാല, അമൃതസര്‍, ലുധിയാന, ഷിംല, മനാലി എന്നിവിടങ്ങളില്‍ നിന്ന് സ്വകാര്യ ബസ്സുകളിലും ടാക്സികളിലുമേറി കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്കുന്ന കാഴ്ചകള്‍ കണ്ട് ജമ്മുവിലെത്താം.

ചൂടും ആര്‍ദ്രതയുമില്ലാത്ത സുഖകരമായ കാലാവസ്ഥയാണ് ഒക്ടോബറിനും മാര്‍ച്ചിനുമിടയില്‍ ജമ്മുവില്‍ അനുഭവപ്പെടുക. ഈ സമയം തന്നെയാണ് ജമ്മു സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.

ജമ്മു പ്രശസ്തമാക്കുന്നത്

ജമ്മു കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജമ്മു

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ജമ്മു

 • റോഡ് മാര്‍ഗം
  റോഡുകള്‍ വഴി ജമ്മുവിലെത്താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ലുധിയാന, ന്യൂഡല്‍ഹി, മനാലി, അംബാല, ഷിംല, അമൃതസര്‍ പോലുള്ള നഗരങ്ങളില്‍ നിന്ന് ജമ്മുവിലേക്ക് നേരിട്ട് ബസ്സുകള്‍ ലഭിക്കും. ശീതീകരിച്ചതും അല്ലാത്തതുമായ ബസ്സുകളും പട്ടണത്തിലേക്ക് ലഭ്യമാണ്. അടുത്തുള്ള പട്ടണങ്ങളില്‍ നിന്ന് ടാക്സികള്‍ മുന്‍കൂട്ടി ഏര്‍പ്പാടാക്കിയും സന്ദര്‍ശകര്‍ക്ക് യാത്ര കൂടുതല്‍ സൌകര്യപ്രദമാക്കാം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ജമ്മു താവി റെയില്‍വേ സ്റ്റേഷനാണ് ജമ്മുവിനോട് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. നാട്ടില്‍ അങ്ങുന്നിങ്ങോളമുള്ള റെയില്‍വേ ജംങ്ഷനുകളുമായി ഇതിന് യാത്രാ ശൃംഗലകളുണ്ട്. ന്യൂഡല്‍ഹി, ചെന്നൈ, പൂനെ എന്നിവ അവയില്‍ ഉള്‍പ്പെടും. ഇവിടെ നിന്ന് 4 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള നഗരകേന്ദ്രത്തിലേക്ക് ഓട്ടോറിക്ഷ, ബസ്സുകള്‍, ടാക്സികള്‍ എന്നിവ മുഖാന്തിരം യാത്രക്കാര്‍ക്ക് എത്തിച്ചേരാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ജമ്മു വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള ഡൊമസ്റ്റിക് വ്യോമതാവളം. ന്യൂ ഡല്‍ഹി, ബാംഗ്ളൂര്‍ പോലുള്ള നിരവധി മെട്രോ പൊളിറ്റന്‍ നഗരങ്ങളുമായി ഇതിന് സുനിശ്ചിതമായ യാത്രാശ്രേണികളുണ്ട്. ഡല്‍ഹിയിലുള്ള ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് സമീപസ്ഥമായ അന്താരാഷ്ട്ര വ്യോമതാവളം. വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് നിരന്തരം ഫ്ളൈറ്റുകളുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
02 Feb,Thu
Return On
03 Feb,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
02 Feb,Thu
Check Out
03 Feb,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
02 Feb,Thu
Return On
03 Feb,Fri