ആഘോഷങ്ങളും പാര്‍ട്ടികളും ഇഷ്ടപ്പെടുന്ന യാത്രികനാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ് ഗോവയിലെ പാരഡിസോ. നോര്‍ത്ത് ഗോവയിലെ വാഗത്തോര്‍, അഞ്ജുന ബീച്ചുകള്ക്കടുത്തായാണ് പാരഡിസോ സ്ഥിതിചെയ്യുന്നത്. ബാഗയ്ക്ക് വടക്ക് ഭാഗത്തായുള്ള പാരഡിസോ മദ്യത്തിനും മയക്കുമരുന്നിനും പേരുകേട്ട ഗോവയിലെ പ്രദേശം കൂടിയാണ്. വിദേശികള്‍ ധാരാളമായെത്തുന്ന നിശാക്ലബ്ബുകളിലൊന്നാണിത്.
ഇരുപത്തിനാലുമണിക്കൂറും പോലീസുകാരുടെ നിരീക്ഷണത്തിലായിരിക്കും ഈ നോട്ടി ക്ലബ്ബ്. നിരവധി തവണ അധികൃതര്‍ ഈ ക്ലബ്ബ് അടച്ചുപൂട്ടാന്‍ ശ്രമം നടത്തിയിരുന്നു, ഒരിക്കല്‍ ഇത് ഇടിച്ചുപൊളിക്കാനും നോക്കി. എന്നാലും അതിനെയെല്ലാം അതിജീവിച്ച് പാര്‍ട്ടികളും ആഘോഷങ്ങളുമായി പാരഡിസോ ക്ലബ്ബ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ലോകത്തെ തന്നെ പ്രശസ്തരായ ഡീജെമാരും രാവെളുക്കുവോളമുള്ള ആഘോഷങ്ങളും ലഹരിയും തന്നെയാണ് പാരഡിസോ ക്ലബ്ബിന്റെ മുഖമുദ്ര.
വിവാദങ്ങളെല്ലാമുണ്ടെങ്കിലും രാത്രിയാഘോഷങ്ങള്‍ക്ക് പേരുകേട്ട പാരഡിസോ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരിടമാണ് എന്നാണ് സഞ്ചാരികളുടെ പക്ഷം. വാഗത്തോറില്‍ നിന്നോ അഞ്ജുനയില്‍ നിന്നോ എളുപ്പത്തില്‍ ഇവിടെയെത്താം. അഞ്ജുന ബീച്ചിന്റെ ഏതാണ്ട് തുടക്കത്തില്‍ സ്ഥിതിചെയ്യുന്ന പാരഡിസോയിലേക്ക് നിരവധി കാബുകളും മറ്റ് വാഹനങ്ങളും ലഭിക്കും.