Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മുരുഡേശ്വര്‍

മൃഡേശ്വരന്റെയും രാജഗോപുരത്തിന്റെയും മുരുഡേശ്വര്‍

25

ലോകത്തെ ഉയരം കൂടിയ ശിവപ്രതിമകളില്‍ രണ്ടാമത്തേതാണ് മുരുഡേശ്വരത്തേത്. കര്‍ണ്ണാടകയിലെ ഉത്തര കന്നടയിലാണ് ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന് നില്‍ക്കുന്ന സഞ്ചാരികളുടെ പ്രിയ ലക്ഷ്യസ്ഥാനമായ മുരുഡേശ്വര്‍. കടലിലേക്ക് തള്ളിനില്‍ക്കുന്ന 123 അടി ഉയരമുള്ള ചതുര്‍ബാഹുവായ ശിവശില്‍പമാണ് ഇവിടത്തെ പ്രധാന കാഴ്ച. 123 അടി (37 മീറ്റര്‍) ഉയരമുള്ള ശിവപ്രതിമ ലോകത്ത് രണ്ടാമത്തെ ഉയരമേറിയതാണ്. നേപ്പാളിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയുള്ളത്.

ശിവപ്രതിമയ്ക്കരികില്‍

ഇതിനോടടുത്താണ് ശിവക്ഷേത്രം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോപുരവും ഈ ക്ഷേത്രത്തിലേതാണെന്ന് കരുതപ്പെടുന്നു.  മനോഹരമായി പുതുക്കിപ്പണിത മുരുഡേശ്വര ക്ഷേത്രത്തിന്റെ  ഗോപുരങ്ങള്‍ക്ക് സ്വര്‍ണവര്‍ണമാണ്. അറേബിക്കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൃഡേശ്വരന്‍ എന്നറിയപ്പെടുന്ന ശിവന്‍ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. മൂന്ന് വശത്തും അറബിക്കടലാണ്. മുരുഡേശ്വരം ബീച്ചിന്റെ മനോഹാരിതയും സന്ദര്‍ശകരെ ഇങ്ങോട്ടാകര്‍ഷിക്കുന്നു. സൂര്യരശ്മികള്‍ പ്രതിമയ്ക്കുമേല്‍ പതിച്ച് പ്രതിമ തിളങ്ങുന്ന തരത്തിലാണ് മുരുഡേശ്വര പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ശിവനെ പ്രീതിപ്പെടുത്തി ആത്മലിംഗവുമായി ലങ്കയ്ക്ക് മടങ്ങുകയായിരുന്ന രാവണനെ ഗണപതി കൗശലത്തില്‍ തടയുകയും, മണ്ണിലുറഞ്ഞ ശിവലിംഗത്തെ വലിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടെ അത് പല കഷണങ്ങളായി മുറിയുകയും ചെയ്തതായി ഒരു കഥയുണ്ട്. അതില്‍ ഒരു ഭാഗം വന്ന് വീണ സ്ഥലമാണത്രെ മുരുഡേശ്വരം എന്നാണ് ഐതിഹ്യം. തീര്‍ത്ഥാടനപ്രിയര്‍ മാത്രമല്ല, വിനോദസഞ്ചാരികളുടെയും ഇഷ്ടസ്ഥലമാണ് മുരുഡേശ്വരം. മനോഹരമായ ബീച്ചുകള്‍, നീന്താനും വെള്ളത്തില്‍ മുങ്ങിക്കിടക്കാനുമുള്ള സൗകര്യങ്ങള്‍, ശാന്തമായ അറബിക്കടലിലൂടെ ഒരു ബോട്ട് യാത്ര തുടങ്ങിയവയാണ് മുരുഡേശ്വരം സഞ്ചാരികള്‍ക്കായി ഒരുക്കുന്ന വിഭവങ്ങളില്‍ ചിലത്. കടലിനടിയില്‍ പലതരം മീനുകളെയും മറ്റ് കടല്‍ജീവികളെയും കാണാം. കുന്നിന്‍മുകളിലെ അസ്തമയക്കാഴ്ചയും സുന്ദരമായ ഒരു അനുഭൂതിയായിരിക്കും. ഇനി ഇതിലൊന്നും താല്പര്യമില്ലാത്തവര്‍ക്കായി കുന്നിനു മുകളില്‍ ഉല്ലസിക്കാന്‍ സ്ഥിരമായി വെള്ളം അലയടിക്കുന്ന ഒരു വേവ്പൂളും വാട്ടര്‍ പാര്‍ക്കുമുണ്ട്.

മറ്റ് കാഴ്ചകള്‍

കടലിലേക്ക് ഉന്തിനില്‍ക്കുന്ന ഒരു റസ്റ്റോറന്റാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. രുചികരമായ ഭക്ഷണത്തിനൊപ്പം ശരാശരി യാത്രികരുടെ കീശയ്ക്ക് യോജിച്ച വിധത്തിലുള്ള താമസസൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ടിപ്പു സുല്‍ത്താന്‍ നവീകരിച്ച കോട്ട, സഹ്യാദ്രിയോട് ചേര്‍ന്ന് കിടക്കുന്ന ഹില്‍ റിസോര്‍ട്ടുകള്‍, പ്രശസ്തമായ ബീച്ച് ഏരിയയായ ഭട്കല്‍ തുടങ്ങിയവയാണ് മുരുഡേശ്വരത്തിന് അടുത്തായുള്ള മറ്റ് പ്രധാന കാഴ്ചകള്‍. ഒക്‌ടോബറിനും മാര്‍ച്ചിനുമിടയിലുള്ള മാസങ്ങളാണ് മുരുഡേശ്വര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. പവിഴപ്പുറ്റുകള്‍ നിറഞ്ഞ നേത്രാണി ദ്വീപ് അഥവാ പീജിയണ്‍ ദ്വീപിലേക്ക് മുരുഡേശ്വരത്ത് നിന്നും ബോട്ടില്‍ പോകാം. വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കാന്‍ സംവിധാനങ്ങളുള്ള ഇവിടം നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. കടലിനടിയില്‍ പലതരം മത്സ്യങ്ങളെയും കടല്‍ജീവിളെയും ഇവിടെ കാണാന്‍ സാധിക്കും. നിരവധി തരത്തിലുള്ള പക്ഷികളെയും ആടുകളെയും മറ്റും ഈ ദ്വീപില്‍ കാണാന്‍ സാധിക്കും.  നഗരജീവിതത്തിന്റെ തിരക്കും ആലസ്യങ്ങളുമില്ലാത്ത മനോഹരമായ പ്രകൃതിദൃശ്യമാണ് മുരുഡേശ്വരം യാത്രയില്‍ സാധ്യമാകുക.

മുരുഡേശ്വര്‍ പ്രശസ്തമാക്കുന്നത്

മുരുഡേശ്വര്‍ കാലാവസ്ഥ

മുരുഡേശ്വര്‍
35oC / 95oF
 • Partly cloudy
 • Wind: NNW 23 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മുരുഡേശ്വര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം മുരുഡേശ്വര്‍

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ ആശങ്കപ്പെടാനൊന്നുമില്ല. തൊട്ടടുത്ത നഗരമായ ഹോന്നേവാര്‍ വരെ ബാംഗ്ലൂരില്‍നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. പ്രധാന നഗരങ്ങളില്‍ നിന്നും ബസ്സുകളും നിരവധി സ്വകാര്യവാഹനങ്ങളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  മുരുഡേശ്വരത്ത് റെയില്‍വേ സ്റ്റേഷനുണ്ട്. എന്നാലും അത് പ്രമുഖ നഗരങ്ങളുമായി ബന്ധിക്കുന്നതല്ല. മംഗലാപുരം - മുംബൈ ട്രെയിനുകളില്‍ ചിലത് മാത്രം ഇവിടെ നിര്‍ത്താറുണ്ട്. 158 കിലോമീറ്റര്‍ ദൂരത്തുള്ള മംഗലാപുരമാണ് മുരുഡേശ്വരത്തെത്താന്‍ പറ്റിയ മറ്റൊരു റെയില്‍വേ സ്റ്റേഷന്‍. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി മുരുഡേശ്വരത്തെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  മംഗലാപുരമാണ് മുരുഡേശ്വരത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 153 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍നിന്നും പ്രമുഖ വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനസര്‍വ്വീസുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Jul,Thu
Return On
19 Jul,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
18 Jul,Thu
Check Out
19 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
18 Jul,Thu
Return On
19 Jul,Fri
 • Today
  Murudeshwar
  35 OC
  95 OF
  UV Index: 9
  Partly cloudy
 • Tomorrow
  Murudeshwar
  34 OC
  93 OF
  UV Index: 9
  Sunny
 • Day After
  Murudeshwar
  33 OC
  91 OF
  UV Index: 9
  Partly cloudy