സഞ്ചാരികള്‍ അരക്കു താഴ്വരയിലേക്ക് കാലെടുത്തു കുത്തുമ്പോള്‍ തന്നെ കാപ്പിയുടെ മണം പരക്കുകയായി. ഇവിടെ എത്തിയാല്‍ ആദ്യം കാണേണ്ടത് അനന്തഗിരി കുന്നുകളിലെ ഈ കാപ്പി തോട്ടങ്ങള്‍ തന്നെയാണെന്നതില്‍ ഒരു സംശയവും വേണ്ട. മൈലുകളോളം വ്യാപിച്ചു പരന്നു കിടക്കുന്ന ഈ തോട്ടങ്ങള്‍ പ്രകൃതിയുടെ മനോഹര കാഴ്ചയാണ്.
ഈ തോട്ടങ്ങള്‍ ഇവിടെയുള്ള ഗോത്ര വിഭാഗക്കാരുടെ ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്നു.ഗോത്ര വര്‍ഗക്കാര്‍ക്ക് പുതിയൊരു ജീവിതവും വരുമാന മാര്‍ഗവും ഉണ്ടാക്കി കൊടുത്തത് ഈ തോട്ടങ്ങള്‍ തന്നെയാണ്. അവരില്‍ ബഹു ഭൂരിപക്ഷം പേരും ഈ തോട്ടങ്ങളില്‍ പണിയെടുക്കുന്നു.ഇവരുടെ കഠിനമായ പരിശ്രമ ഫലമായാണ് ഇന്ത്യയിലെ ആദ്യത്തെ ഓര്‍ഗാനിക് കാപ്പി ബ്രാന്‍ഡ് ഇവിടെ നിന്നും പുറത്തിറക്കാന്‍ സാധിച്ചത്. അരക്കു എമറാള്‍ഡ് എന്ന പേരിലുള്ള ഈ കാപ്പി ബ്രാന്‍ഡ് ഇപ്പോള്‍ ലോക പ്രശസ്തമാണ്.
സഞ്ചാരികള്‍ക്ക് ഈ കാപ്പി തോട്ടങ്ങള്‍ മുഴുവന്‍ ചുറ്റി നടന്നു കാണാം,കൂടാതെ രാത്രി തങ്ങാന്‍ പാകത്തില്‍ എല്ലാ തോട്ടങ്ങള്‍ക്കും ഗസ്റ്റ് ഹൗസുകളുമുണ്ട്.



Click it and Unblock the Notifications