റിനോക്കിന് സമീപത്തുള്ള ലാമ്പോഖാരി തടാകത്തിലേയ്ക്ക് ഗാങ്ടോക്കില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്രയുണ്ട്. ശാന്തമായ തടാക പ്രദേശത്ത് ഒന്നോ രണ്ടോ ദിവസം ചെലവഴിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് തങ്ങാന്‍ ട്രക്കിങ് ചെയ്യുന്നവര്‍ക്കുള്ള കുടിലുകളും ലോഡ്ജുകളുമുണ്ട്. തടാകം സന്ദര്‍ശിക്കുന്നതിനൊപ്പം സമീപത്തുള്ള ലിങ്സെ ആശ്രമവും മാന്ഘിം ക്ഷേത്രവും സന്ദര്‍ശിക്കാന്‍ കഴിയും. അരിതാറിന് ചുറ്റും ഒരു ചെറിയ ട്രക്കിങുമാവാം. അരിതാറില്‍ നിന്നും അരകിലോമീറ്റര്‍ അകലെയായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഒരു ബംഗ്ലാവുണ്ട്.
സിക്കിമിലെ ഏറ്റവും പഴയ പ്രകൃതിദത്ത തടാകങ്ങളില്‍ ഒന്നാണ് ലാമ്പോഖാരി. സമുദ്ര നിരപ്പില്‍ നിന്നും 4600 അടി ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ബോട്ടിങിനുള്ള സൗകര്യം ഒരുക്കുന്നതിനായി അടുത്തിടെ തടാകം പുതുക്കിയിരുന്നു. സിക്കിം നിവാസികള്‍ ലാമ്പോഖാരി തടാകത്തെ അരിതാര്‍ തടാകമെന്നാണ് വിളിക്കുന്നത്. സിക്കിമില്‍ തുഴച്ചില്‍ അനുവദിക്കുന്ന ഏക തടാകം ഇതാണ്.