ഹിസ്പിഡ് മുയലുകളുടെയും, പിഗ്മി പന്നികളുടെയും താവളമാണ് ബൊര്നാദി വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറി. ദരാങ്ങ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 26.22 ചതുരശ്ര കിലോമീറ്റര്‍ മാത്രമേ ഈ സാങ്ക്ച്യുറിക്ക് വിസ്തൃതിയുള്ളൂ. എങ്കില്‍പോലും വളരെ ഭംഗിയാര്‍ന്നൊരു പ്രദേശമാണ് ഇത്. കാട്ടെരുമ, ആന, കടുവ, ഇന്ത്യന്‍ കുഞ്ഞു വെരുക്, പുള്ളിപ്പുലി, കാട്ടുപൂച്ച, മുള്ളന്‍പന്നി, ചൈനീസ് ഉറുമ്പുതീനി, ഹിമാലയന്‍ കറുത്ത കരടി, കുരയ്ക്കും മാന്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വന്യമൃഗങ്ങള്‍. കൂടാതെ, മയില്‍, വേഴാമ്പല്‍, ബംഗാള്‍ കുളക്കോഴി, തിത്തിരി തുടങ്ങിയ പക്ഷികളേയും ഇവിടെ കണ്ടുവരുന്നു. 90 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മംഗല്‍ദായ് ആണ് ഏറ്റവും അടുത്തുള്ള സിറ്റി. ലോകപ്രിയ ഗോപിനാഥ് ബര്‍ദോളി എയര്‍പോര്‍ട്ട് (100 KM) ആണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. ഈ സമയങ്ങളില്‍ കൂടുതല്‍ മൃഗങ്ങളെ സഞ്ചാരികള്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കും.