Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ » ആകര്‍ഷണങ്ങള് » കര്‍ബി അംഗ്ലോങ്ങ്‌ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി

കര്‍ബി അംഗ്ലോങ്ങ്‌ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി, അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

23

ഈസ്റ്റ്‌ കര്‍ബി അംഗ്ലോങ്ങ്‌ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറിയും നോര്‍ത്ത് കര്‍ബി അംഗ്ലോങ്ങ്‌ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറിയും ചേര്‍ന്നതാണ് കര്‍ബി അംഗ്ലോങ്ങ്‌ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി. ആസ്സാമിന്റെ കര്‍ബി അംഗ്ലോങ്ങ്‌ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടുവ, ആന, കാട്ടുപോത്ത്, പലതരത്തില്‍പ്പെട്ട മാനുകള്‍, കരടി, കാട്ടുപന്നി, കാട്ടുപൂച്ച തുടങ്ങി ഒട്ടനേകം വന്യമൃഗങ്ങളുടെ ഒരു വിഹാര കേന്ദ്രം തന്നെയാണ് രണ്ടു സ്ഥലങ്ങളും.     221.81 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ഈസ്റ്റ്‌ കര്‍ബി അംഗ്ലോങ്ങ്‌ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറിക്കുള്ളത്. ഒട്ടനേകം കാട്ടുപക്ഷികളെയും, പെരുമ്പാമ്പ്, വെമ്പാല, ഉടുമ്പ്, മലയാമ തുടങ്ങിയ ഇഴജന്തുക്കളെയും നമുക്കിവിടെ കാണാന്‍ കഴിയും. ഏറ്റവും നല്ല രീതിയില്‍ പരിപാലിച്ചു പോരുന്ന ആസ്സാമിലെ ഒരു വന്യജീവി സങ്കേതമാണിത്.     നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. ജൊര്‍ഹാത് എയര്‍പോര്‍ട്ടാണ് (110 KM) ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ദിമാപുര്‍ എയര്‍പോര്‍ട്ടില്‍ നിന്നും, ഗുവാഹട്ടിയിലെ LGBI എയര്‍പോര്‍ട്ടില്‍ നിന്നും ഇവിടേയ്ക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്നതാണ്.     കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ തെക്ക് ഭാഗത്തായിട്ടാണ് നോര്‍ത്ത് കര്‍ബി അംഗ്ലോങ്ങ്‌ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറിയുടെ സ്ഥാനം. കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ വെള്ളപ്പൊക്കമുണ്ടാകുന്ന കാലഘട്ടങ്ങളില്‍ അവിടെയുള്ള മൃഗങ്ങളുടെ കുടിയേറ്റ സ്ഥലമാണ് ഈ സാങ്ക്ച്യുറി. ആ സമയങ്ങളില്‍ അവയുടെ സ്വര്‍ഗ്ഗമാണ് ഇവിടം.      സാങ്ക്ച്യുറിയിലേക്ക്, ജൊര്‍ഹാത് എയര്‍പോര്‍ട്ടില്‍ നിന്ന് 90 കിലോമീറ്ററും, ഗുവാഹട്ടിയിലെ LGBI എയര്‍പോര്‍ട്ടില്‍ നിന്ന് 220 കിലോമീറ്ററും ആണ് ദൂരം. കര്‍ബി അംഗ്ലോങ്ങിന്റെ ആസ്ഥാനമായ ദിഫുയില്‍ നിന്നും 205 കിലോമീറ്റര്‍ ദൂരമുണ്ട് നോര്‍ത്ത് കര്‍ബി അംഗ്ലോങ്ങ്‌ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറിയിലേക്ക്.      നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം.

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed

Near by City