അതിരപ്പള്ളിയിലെ മഴക്കാടുകളില്‍ പെടുന്ന ഷോളയാര്‍ മേഖലയിലാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററും ചാലക്കുടി വനമേഖലയില്‍ നിന്ന് 36 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഇവിടുത്തെ മനോഹരമായ പ്രകൃതി നഗരജീവിതത്തിന്റെ സംഘര്‍ഷങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കും. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന് വ്യത്യസ്‌തമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിവേഗതയില്‍ ഒഴുകുന്ന ഒരു നദിയായാണ് ഈ വെള്ളച്ചാട്ടം അനുഭവപ്പെടുക. നദീതീര സസ്യസമ്പത്ത് കൊണ്ട് അനുഗൃഹീതമാണ് വാഴച്ചാല്‍ മേഖല. നന്നായി സംരക്ഷിച്ചിരിക്കുന്ന ഈ സസ്യലോകത്ത് ആയിരക്കണക്കിന് ജീവിവര്‍ഗ്ഗങ്ങള്‍ വസിക്കുന്നു.
വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇവിടെ കാണുന്ന ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കണം. പ്രധാനപ്പെട്ട ഒരു പക്ഷി സങ്കേതവും ഏറ്റവും മികച്ച ആന സംരക്ഷണ മേഖലയുമാണിവിടം. സാധാരണ ഗതിയില്‍ ഇവിടെ നീരൊഴുക്ക് കുറവായിരിക്കും. മഴക്കാലത്ത് ജലനിരപ്പ് ഉയരുകയും ഇതൊരു വെള്ളച്ചാട്ടത്തിന്റെ രൂപം കൈവരിക്കുകയും ചെയ്യും.



Click it and Unblock the Notifications