Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മാരാരിക്കുളം

മാരാരിക്കുളം - കട്ടമരത്തില്‍ കയറി കടലിലേയ്ക്ക്

9

മനോഹരമായ ബീച്ചുകള്‍ എന്നും സഞ്ചാരികള്‍ക്ക് ദൗര്‍ബല്യമാണ്, തീരദേശമേറെയുള്ള കേരളത്തിലാണെങ്കില്‍ ബീച്ചുകള്‍ക്ക് പഞ്ഞമില്ലതാനും. കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നാണ് മാരാരിക്കുളത്തെ മാരാരി ബീച്ച്. ആലപ്പുഴ ജില്ലയിലെ മനോഹരമായ സ്ഥലമാണ് മാരാരിക്കുളം. ആലപ്പുഴ നഗരത്തില്‍ നിന്നും 11 കിലോമീറ്ററാണ് ഈങ്ങോട്ടുള്ള ദൂരം. ഇപ്പോള്‍ പരമ്പരാഗതമായ ജീവിതരീതിയില്‍ നിന്നും അധികം മാറാത്ത ജനതയാണ് മാരാരിക്കുളത്തേത്.

പരമ്പരാഗത തൊഴിലുകളും മറ്റും ഇപ്പോഴും ഇവിടെ കാണാന്‍ കഴിയും. കയര്‍ നിര്‍മ്മാണരംഗത്ത് നിര്‍ണായകമായ പങ്കുവഹിയ്ക്കുന്ന സ്ഥലമാണിത്. ഫലഭൂയ്ഷ്ഠമായ ഇവിടുത്തെ മണ്ണില്‍ കാര്‍ഷികവിളകളും നന്നായി കൃഷിചെയ്യപ്പെടുന്നുണ്ട്. കായലും കടലുമെല്ലാം ചേര്‍ന്നുള്ള മനോഹരമായ പ്രകൃതി നഗരത്തിലെ തിരക്കുകളില്‍ നിന്നും രക്ഷപ്പെടാനാഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറെ ശാന്തതയും സന്തോഷവും നല്‍കുന്നതാണ്.

മീന്‍പിടുത്തക്കാര്‍ക്കൊപ്പം ബോട്ടില്‍ കടലിലേയ്ക്ക് പോകാന്‍ ധൈര്യമുള്ളവര്‍ക്ക് മാരാരിക്കുളത്ത് അതിനുള്ള സൗകര്യമുണ്ട്. മത്സ്യബന്ധനഗ്രാമങ്ങളില്‍ അവരുടെ ജീവിതരീതി കണ്ടറിയാനും അവരുടെ ഭക്ഷ്യവിഭവങ്ങള്‍ രുചിയ്ക്കാനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ സ്ഥലമാണ് മാരാരിക്കുളം.

എല്ലാവര്‍ക്കും സ്വാഗതമോതുന്ന മാരാരിക്കുളം

വാട്ടര്‍ സ്‌പോര്‍ട്‌സ്, കട്ടമരയാത്ര, യോഗ, ആയുര്‍വേദ ചികിത്സ തുടങ്ങി മാരാരിക്കുളത്തെ ആകര്‍ഷണങ്ങള്‍ പലതാണ്. പ്രധാനപ്പെട്ട ചില ആരാധാനലായങ്ങളുമുണ്ട് ഇവിടെ. കൊക്കമംഗലം പള്ളിയാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. സെന്റ് തോമസ് സ്ഥാപിച്ചതാണെന്ന് കരുതുന്ന ഈ പള്ളി ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ്. കടലോര പട്ടണമായ തുമ്പോലിയിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ശിവക്ഷേത്രം, കൊട്ടമംഗലം സെന്റ് അപ്പോസ്തല്‍ ചര്‍ച്ച്, അരൂര്‍, അര്‍ത്തുങ്കല്‍, പൂച്ചാക്കല്‍, പനവള്ളി, വേളോര്‍വട്ടം എന്നിവയാണ് മരാരിക്കുളത്തെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍.

ഇവിടുത്തെ ശിവക്ഷേത്രം വാസ്തുവിദ്യയുടെ കാര്യത്തില്‍ പ്രശസ്തമാണ്. ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രം, കണിച്ചുകുളങ്ങര ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. മാരാരിക്കുളത്തിനടുത്തുള്ള പൂച്ചാക്കലിലും ചില ക്ഷേത്രങ്ങളുണ്ട്.

റോഡുമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവുമെല്ലാം അനായാസേന എത്തിച്ചേരാവുന്ന സ്ഥലമാണ് മാരാരിക്കുളം. അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. ഏതാണ്ട് എല്ലാ കാലാവസ്ഥയിലും സന്ദര്‍ശനം നടത്താവുന്ന സ്ഥലമാണ് ഇത്. പക്ഷേ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം ശീതകാലം തന്നെയാണ്.

മാരാരിക്കുളം പ്രശസ്തമാക്കുന്നത്

മാരാരിക്കുളം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മാരാരിക്കുളം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മാരാരിക്കുളം

  • റോഡ് മാര്‍ഗം
    ദേശീയ പാത 47 മാരാരിക്കുളത്തിന് 5 കിലോമീറ്റര്‍ അകലെക്കൂടി(എസ്എല്‍ പുരം)യാണ് കടന്നുപോകുന്നത്. കൊച്ചിയില്‍ നിന്നും ദേശീയപാതയില്‍ മാരാരിക്കുളത്തേയ്ക്ക് 43 കിലോമീറ്റാണ് ദൂരം. കൊച്ചിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും ഇങ്ങോട്ട് ഏറെ സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    എറണാകുളം-ആലപ്പുഴ റൂട്ടിനിടയിലാണ് മാരാരിക്കുളം റെയില്‍വേ സ്‌റ്റേഷന്‍. എല്ലാ തീവണ്ടികളും മാരാരിക്കുളത്ത് നിര്‍്ത്താറില്ല, ദൂരദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലോ, എറണാകുളം റെയില്‍വേസ്‌റ്റേഷനിലോ ഇറങ്ങാവുന്നതാണ്. അവിടെനിന്നും ബസിലോ ടാക്‌സിയിലോ മാരാരിക്കുളത്തെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് മാരാരിക്കുളത്തിനടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയിലോ ബസിലോ മാരാരിക്കുളത്തെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed