അഞ്ച് ബദ്രികളില്‍ ഒന്നായ ഭവിഷ്യ ബദ്രിയിലേയ്‌ക്ക് തപോവനില്‍ നിന്നും കാല്‍ നടയായാണ് യാത്ര ചെയ്യേണ്ടത്. സമുദ്ര നിരപ്പില്‍ നിന്നും 2744 മീറ്റര്‍ ഉയരത്തിലുള്ള ഭിവിഷ്യ ബദ്രി കൊടും കാടിന് മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. ബദരീനാഥ്, യോഗ് ധ്യാന്‍ ബദ്രി,ആദി ബദ്രി, വ്രിധ ബദ്രി എന്നിവയാണ് മറ്റ് പുണ്യക്ഷേത്രങ്ങള്‍. ദിനംപ്രതി കാലാവസ്ഥ പ്രതികൂലമാകുന്നതിനാല്‍ ഭാവിയില്‍ ബദരീനാഥ് ക്ഷേത്രം അപ്രാപ്യമായി തീരുമെന്നാണ് കരുതപ്പെടുന്നത്.
അതിനാല്‍ ബദരീനാഥിന് പകരമായി കണക്കാക്കപ്പെടുന്നത് ഭവിഷ്യ ബദ്രി ആയിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. വിഷ്‌ണുവിന്റെ അവതാരമായ നരംസിഹത്തിന്റെ പ്രതിഷ്‌ഠയും ഇവിടുത്തെ ഒരു ക്ഷേത്രത്തിലുണ്ട്. തപോവന്‍ വഴിയല്ലാതെ വിവിധ ട്രക്കിങ് പാതകള്‍ വഴിയും സന്ദര്‍ശകര്‍ക്ക് ഇവിടെ എത്താന്‍ കഴിയും,ധൗലി ഗംഗ നദിയിലേക്കാണ് എല്ലാ വഴികളും എത്തിച്ചേരുന്നത്.



Click it and Unblock the Notifications