India
Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അയോദ്ധ്യ » കാലാവസ്ഥ

അയോദ്ധ്യ കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ അയോദ്ധ്യാ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ബാക്കി സമയമെല്ലാം വളരെ ചൂടുള്ള കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. എന്നിരുന്നാലും വര്‍ഷം മുഴുവന്‍ ഇവിടേക്ക്‌ തീര്‍ത്ഥാടകര്‍ ഒഴുകി എത്താറുണ്ട്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ വേനല്‍ക്കാലം അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ താപനില 47 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരും. കടുത്ത ചൂട്‌ അനുഭവപ്പെടുന്ന വേനല്‍ക്കാലത്ത്‌ അയോദ്ധ്യയിലെ താപനില 29 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും.

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള സമയം ഇവിടെ മഴ ലഭിക്കും. നല്ല ഈര്‍പ്പമുള്ള കാലാവസ്ഥയാണ്‌ മഴക്കാലത്ത്‌ അനുഭവപ്പെടുന്നത്‌. മഴക്കാലത്ത്‌ പ്രദേശമാകെ വെള്ളക്കെട്ടുകളായി മാറും. ചെളിക്കുളമാകുന്ന റോഡുകളിലൂടെയുള്ള യാത്ര ശ്രദ്ധയോടെ വേണം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ അയോദ്ധ്യയില്‍ ശൈത്യകാലം അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ താപനില 10 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. ശൈത്യകാലത്ത്‌ അനുഭവപ്പെടുന്ന കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. അതുകൊണ്ട്‌ തന്നെ സുഖകരമായ കാലാവസ്ഥയാണ്‌ ശൈത്യകാലത്ത്‌ അനുഭവപ്പെടുന്നതെന്ന്‌ പറയാം.