Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാഗ » ആകര്‍ഷണങ്ങള് » കഫെ മാമ്പോസ്

കഫെ മാമ്പോസ്, ബാഗ

19

ബാഗയിലെ പ്രശസ്തമായ ടിറ്റോസ് ലൈനിലുളള അവസാനത്തെ സ്റ്റോപ്പാണ് കഫെ മാമ്പോസ്. നൈറ്റ് ക്ലബ്ബുകളും സംഗീതവും പാര്‍ലറുകളും കൊണ്ട് തിരക്കേറിയതെങ്കിലും എന്താണ് യഥാര്‍ത്ഥ ഗോവ എന്ന് കണ്ടറിയാനുള്ള ശ്രമത്തിനിടെ ഏത് സഞ്ചാരിയും ഈ വഴികള്‍ നടന്നുപോകുമെന്നുറപ്പാണ്. 500 രൂപയാണ് ഒരു ജോഡിക്ക് കഫെ മാമ്പോസിലേക്കുള്ള എന്‍ട്രി ഫീസ്. ഒരു സ്റ്റേജിനാകട്ടെ ഇത് 800 രൂപയാകും.

ഇത് താരതമ്യേന കുറവാണ് എന്നുതോന്നാം എങ്കിലും അകത്ത് കഴിക്കാനുള്ള ഭക്ഷണത്തിനും മദ്യത്തിനും വേറെ വേറെ പണം മുടക്കേണ്ടതുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് മാത്രമല്ല, കഫെ മാമ്പോസില്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല, അതുകൊണ്ട് കഫെ മാമ്പോസിലേക്കുള്ള യാത്ര പുറപ്പെടും മുന്‍പ് ആവശ്യത്തിന് പണം കയ്യിലുണ്ട് എന്നുറപ്പുവരുത്തുന്നത് നന്നായിരിക്കും. ആല്‍ക്കഹോളിനും കോക്‌ടെയിലിനും കൂടെ ആസ്വദിച്ചുകഴിക്കാവുന്ന ഭക്ഷണങ്ങളാണ് കഫെ മാമ്പോസ് കൂടുതലായും ഓഫര്‍ ചെയ്യുന്നത്. കഫെ മാമ്പോസിലെത്തുന്നവര്‍ ഇവിടത്തെ സ്‌പെഷ്യല്‍ പോര്‍ക്ക് ഒരു ശ്രമിച്ചുനോക്കേണ്ടതാണ്.

ഡാന്‍സ് ബാറും റെസ്റ്റോറന്റും വെവ്വേറെയായതിനാല്‍ ഭക്ഷണപ്രിയര്‍ക്ക് അവരുടെ കാര്യങ്ങളും നടക്കും. ഇവിടത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ വളരെ ശക്തമാണ്. അതുകൊണ്ടുതന്നെ ചെറിയൊരു കബളിപ്പിക്കല്‍ പോലും സാധ്യമല്ല എന്ന് തന്നെ പറയേണ്ടിവരും. പ്രവേശന തുക കുറവായതുകൊണ്ടുതന്നെ എല്ലാത്തരം ആളുകളും ഇവിടെ കാണാനിടയുണ്ട്. എന്നാല്‍ ആളുകളെ നന്നായി കൈകാര്യം ചെയ്യാനറിയുന്നവരാണ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാര്‍.

മൂന്ന് മേശകളിലായാണ് ആഹാരസാധനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മിക്കവാറും ദിവസങ്ങളിലെല്ലാം ഡാന്‍സ് ഫ്‌ളോര്‍ ഹൗസ്ഫുള്ളായിരിക്കും. മാമ്പോസിലേക്ക് എത്താനും ഏറെ എളുപ്പമാണ്. ബാഗയില്‍ നിന്നും ടാക്‌സിയില്‍ കയറി ടിറ്റോസ് ലൈനിലേക്ക് എന്നുപറഞ്ഞാല്‍ മാമ്പോസിലെത്താം. ചിലപ്പോള്‍ തിരക്കുകൂടുന്ന രാത്രികളില്‍ നിങ്ങള്‍ ട്രാഫിക്കില്‍ കുടുങ്ങി വാഹനത്തില്‍ നിന്നും ഇറങ്ങി നടക്കേണ്ടി വന്നു എന്നുവരാം. അത്രയ്ക്കും തിരക്കേറിയതാണ് മാമ്പോസിലേക്കുള്ള വഴി.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed