Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മിറാമര്‍

മിറാമര്‍ - സ്വർണമണൽ തരികളുള്ള തീരം

11

ഗോവയുടെ തലസ്ഥാനമായ പനാജിക്കടുത്താണ് മിറാമര്‍ ബീച്ച്. അറബിക്കടലിന്റെ ഭംഗി ആസ്വദിക്കുന്നതിന് ഗോവയിലെ എണ്ണം പറഞ്ഞ സ്ഥലങ്ങളിലൊന്നാണിത്. സ്വര്‍ണമണല്‍ത്തരികള്‍ ഈ കടല്‍ത്തീരത്തുകൂടിയുള്ള നടത്ത ശാന്തവും സമാധാനപരവും എന്നതുതന്നെയാണ് ഇവിടെ നിരവധി സഞ്ചാരികള്‍ വന്നുപോകുന്നതിന്റെ പ്രധാന കാരണവും. ഗാസ്പര്‍ ഡയസ് ബീച്ച് എന്നും ഈ ബീച്ച് പൊതുവെ അറിയപ്പെടുന്നു. തീരത്തെ പാം മരത്തണലില്‍ കടല്‍ക്കാറ്റ് കൊള്ളുന്നതിനും ജോഗിങ്ങിനുമായി നിരവധി പേര്‍ ഇവിടെയെത്തുന്നു.

പനജിയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറാമറിലെത്താം. മണ്‌ഡോവിനദി അറബിക്കടലില്‍ ചേരുന്നത് ഇവിടെയാണ്. ഗോവ വെക്കേഷന്‍ ചെലവഴിക്കുന്നതിനായി സൗകര്യപ്രദമായ നിരവധി ഹോട്ടലുകളും ഇവിടെയുണ്ട്. ഏകദേശം രണ്ട് കിലോമീറ്റര്‍ നീളമുണ്ട് ഈ ബീച്ചിന്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് മിറാമര്‍ ബീച്ച് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

എല്ലാത്തരത്തിലും പെട്ട ആളുകളും ദേശാടനപക്ഷികളും ചേര്‍ന്ന് കണ്ണിന് ഉത്സവക്കാഴ്ചകള്‍ പകരുന്നതാവും ആ സമയത്ത് മിറാമര്‍ ബീച്ചിലെ കാഴ്ചകള്‍. പ്രശസ്ത ടൂറിസ്റ്റ് സങ്കേതങ്ങളായ ഡോണ പൗലയും അഗോഡ കോട്ടയും മിറാമര്‍ ബീച്ചിന് സമീപത്താണ്. പനജിയില്‍ നിന്നും ബസ്സിലോ വിമാനത്താവളത്തില്‍നിന്നാണെങ്കില്‍ ടാക്‌സിയിലോ ആണ് മിറാമറിലെത്താന്‍ എളുപ്പം.

മിറാമര്‍ പ്രശസ്തമാക്കുന്നത്

മിറാമര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മിറാമര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മിറാമര്‍

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon