Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാഗ » ആകര്‍ഷണങ്ങള് » കഫെ ടിറ്റോസ്

കഫെ ടിറ്റോസ്, ബാഗ

19

ബാഗ ബീച്ചിനരികിലെ ഏറ്റവും തിരക്കേറിയ പാതയാണ് ടിറ്റോസ്. ആളുകള്‍ തിങ്ങിക്കൂടുന്ന ഇവിടെ കിട്ടാത്തതൊന്നുമില്ല. മദ്യം, ഭക്ഷണം, സംഗീതം എന്നുവേണ്ട എന്തിനൊക്കെ ഗോവ പ്രസിദ്ധമാണോ അതെല്ലാം കഫെ ടിറ്റോസില്‍ ലഭിക്കും. മനോഹരമായ ഒരു ഗോവന്‍ പാര്‍ട്ടിനൈറ്റിന് എവിടെ പോകണമെന്ന് ആരോടെങ്കിലും ചോദിച്ചുനോക്കൂ, സംശയം വേണ്ട ഉത്തരം കഫേ ടിറ്റോസ് എന്നുതന്നെയായിരിക്കും.

വിവിധതരം ബാറുകള്‍, പൂള്‍ പാര്‍ലറുകള്‍, ഭക്ഷണക്കടകള്‍, നൈറ്റ് ക്ലബ്ബുകള്‍ എന്നുവേണ്ട ഒരു രാത്രിയെ ആഘോഷമാക്കാനുള്ളതെല്ലാം ഇവിടെ സുലഭം. പക്ഷേ ചെലവല്‍പം കൂടുതലാണ് എന്നുമാത്രം. പ്രവേശനഫീസ് തന്നെ ഏകദേശം 1500 രൂപയോളം വരും. പക്ഷേ അതൊരു വലിയ നഷ്ടമായി കണക്കുകൂട്ടേണ്ടതില്ല, കാരണം ലളിതം. അമ്പരിപ്പിക്കുന്ന മനോഹരമായ സംഗീതലോകത്തേക്കാണ് കാലെടുത്ത് വെയ്ക്കുന്നത് എന്നത് തന്നെ. എന്നാല്‍ മദ്യപിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അവിടംകൊണ്ട് തീരുന്നില്ല, മതിവരുവോളം മദ്യപിക്കാനുള്ള അവസരം കൂടിയാണ് കഫേ ടിറ്റോസ് നല്‍കുന്നത്.

താരതമ്യേന വിലകുറഞ്ഞ ബ്രാന്‍ഡുകളാണ് ഇവിടെ നല്‍കപ്പെടുന്നതെന്ന ആക്ഷേപം ഉണ്ടായേക്കാം എങ്കില്‍പ്പോലും 1500 രൂപയ്ക്ക് ഒരു രാത്രി മുഴുവന്‍ അളവില്ലാതെ മദ്യപിക്കാമെന്നത് തീര്‍ച്ചയായും ഓരു ഓഫര്‍ തന്നെയാണ്. വിവിധ തരക്കാരും രാജ്യക്കാരുമായ ആളുകള്‍ ഇവിടെത്തി ആഘോഷിക്കുന്നു. ഉയര്‍ന്ന മേല്‍ക്കൂരയ്ക്ക് കീഴില്‍ മികച്ച സ്ഥലൗകര്യത്തോടെയാണ് കഫെ ടിറ്റോസ് നിര്‍മിച്ചിരിക്കുന്നത്. ചിലപ്പോഴൊക്കെ പുറത്ത് ടെന്റ് കെട്ടി ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും കാണാം.

പലപ്പോഴും ഇവിടത്തെ കനത്ത ആള്‍ത്തിരക്കിനെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വരുന്നതും കാണാം. കപ്പിള്‍സിന് 300 രൂപ മുതല്‍ അധികം നല്‍കിയാല്‍ സ്വസ്ഥമായിരിക്കുവാനുള്ള സൗകര്.വും ലഭിക്കും. പ്രശസ്തരായ ഡീജെമാരാണ് കഫെ ടിറ്റോയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. എത്രയധികം തിരക്കേറിയാലും ഇവിടത്തെ സര്‍വ്വീസിനെക്കുറിച്ച് ഒരു പരാതിയും ഇതുവരെ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കഴിയുന്നതും ഈ തിരക്കില്‍ കാബ്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. 

ആഴ്ചയവസാനങ്ങളില്‍ അസാധാരണമാം വിധം ഇവിടെ ആള്‍ത്തിരക്കേറും, അതുകൊണ്ടുതന്നെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ലഭിക്കുന്നു എന്നും ഉറപ്പുവരുത്തുക. കഫേ കോഫി ഡേയില്‍ നിന്നും നടന്നെത്താവുന്ന അകലത്തിലാണ് കഫെ ടിറ്റോസ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun