വിന്ധ്യാപര്‍വ്വത നിരകള്‍ക്ക് കുറുകെ ഏകദേശം നാനൂറ് ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുകയാണ്, കടുവകളുടെയും നിരവധി ജൈവവൈവിദ്ധ്യങ്ങളുടെയും ആവാസ താവളമായ ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്ക്. കുത്തനെയുള്ള മലഞ്ചെരിവുകളും നിമ്നോന്നതമായ വനഭൂമിയും...
ബാന്ധവ്ഘര്‍ സംരക്ഷിത വനത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് താലാ ഗ്രാമം. മനോഹരമായ പ്രകൃതിഭംഗിക്ക് നടുവില്‍ ചേറ് കൊണ്ടുണ്ടാക്കിയ ചെറിയ ചെറിയ കുടിലുകള്‍ ഒറ്റപ്പെട്ട തുരുത്തുകള്‍ പോലെ അങ്ങിങ്ങായി കാണാം. ഒരു പ്രധാന വിനോദസന്ദര്‍ശന കേന്ദ്രമായ ഈ...
ബാന്ധവ്ഘര്‍ കോട്ടയുടെ നിര്‍മ്മാണകാലത്തെ കുറിച്ച് സൂചനകള്‍ നല്‍കുന്ന ചരിത്രരേഖകളൊന്നും കണ്ടെത്തിയിട്ടില്ല. രണ്ട് സഹസ്രാബ്ദങ്ങളുടെ പഴക്കമെങ്കിലും ഇതിനുണ്ടാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഗൌഡീയ വൈഷ്ണവരുടെ വിശുദ്ധഗ്രന്ഥമായ നാരദ പഞ്ചരത്ര(നാരദമുനിയുടെ...
ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്കിനകത്തുള്ള പ്രകൃതിദത്തമായ ഒരു വെള്ളച്ചാട്ടമാണിത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് വര്‍ഷം മുഴുവന്‍ ഇത് ജലസമൃദ്ധമായിരിക്കും.
വളരെ ആഴത്തിലേക്കാണ് മുകളില്‍ നിന്ന് ജലം പ്രവഹിക്കുന്നത്. വെള്ളം വന്ന്...
നാഷണല്‍ പാര്‍ക്കില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ബാന്ധവ്ഘറിന്റെ ബാഹ്യമേഖലയിലാണ് ഘര്‍പുരി ഡാം. ഇരുപത് കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് ഈ ഡാമിന്. ഒരുപാട് ഇനങ്ങളിലുള്ള നീര്‍പക്ഷികളെ ഡാമിന്റെ പരിസരത്ത് കാണാം. ലോകത്തെങ്ങുമുള്ള...
ബാന്ധവ്ഘര്‍ ഉള്‍പ്പെടുന്ന മേഖലയുടെ പുകള്‍പെറ്റ ചരിത്രത്തിനുള്ള സാക്ഷ്യപത്രമാണ് ബാന്ധവ്ഘറിലെ ഈ മ്യൂസിയം. രിവയിലെ മഹാരാജാവിന്റെ കോപ്പുകളും സന്നാഹങ്ങളും മറ്റു സാധനസാമഗ്രികളും ഏറെ അവധാനതയോടെ സൂക്ഷിച്ച് സംരക്ഷിക്കുന്ന ഒരു രാജകീയ ഭവനമാണിത്.
രിവാ...
മുപ്പത്തിരണ്ടോളം വരുന്ന ചെറിയ കുന്നുകള്‍ക്ക് നടുവിലാണ് ഉന്നതശീര്‍ഷനായ ബാന്ധവ്ഘര്‍ കുന്ന്. സംരക്ഷിതമേഖലയിലുള്ള ഈ കുന്ന് വിന്ധ്യാ - സത്പുര പര്‍വ്വതനിരകള്‍ക്ക് നടുവില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം എണ്ണൂറ്റിഏഴ് മീറ്റര്‍ ഉയരത്തിലായാണ്...
മഹാവിഷ്ണുവിന്റെ 65 അടിയോളം നീളമുള്ള പ്രതിമയാണ് ശേഷശയ്യ. ചരണ്‍ഗംഗ നദിയുടെ ഉത്ഭവസ്ഥാനം കൂടിയാണിത്. ബാന്ധവ്ഘര്‍ കുന്നില്‍ സ്ഥിതിചെയ്യുന്ന ഈ പുണ്യകേന്ദ്രത്തിലേക്ക് കാല്‍നടയായേ പോകാന്‍ കഴിയൂ.
ഏഴ് ഫണങ്ങളുള്ള ശേഷന്‍ എന്ന നാഗത്തിന്റെ പുറത്ത്...
ചരല്‍കല്ലുകളാല്‍ പ്രകൃതി മെനഞ്ഞൊരുക്കിയ ബാന്ധവ്ഘര്‍ കുന്നിന്റെ ചെരുവിലാണ് പ്രാകൃത രൂപങ്ങളിലുള്ള പ്രാചീനഗുഹകള്‍. ഗഹനമായ കൊത്തുപണികളോ കലാചാതുരിയോ അവകാശപ്പെടാനില്ലെങ്കിലും ചരിത്രത്തിന്റെ ഏതോ ദശയില്‍ രൂപപ്പെടുത്തിയ ഈ ഗുഹകള്‍ കാണാന്‍...
ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്കിന്റെ മാസ്മരിക സൌന്ദര്യം സമഗ്രമായി വീക്ഷിക്കാന്‍ ഉതകുന്ന സ്ഥലമാണിത്. പാര്‍ക്കിനകത്ത് തന്നെയുള്ള വളരെ ഉയരം കൂടിയ ക്ളൈമ്പേഴ്സ് പോയിന്റിന് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 13,005 അടി ഉയരമുണ്ട്. ഇത്രയും ഉയരത്തില്‍...