ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്കിന്റെ മാസ്മരിക സൌന്ദര്യം സമഗ്രമായി വീക്ഷിക്കാന്‍ ഉതകുന്ന സ്ഥലമാണിത്. പാര്‍ക്കിനകത്ത് തന്നെയുള്ള വളരെ ഉയരം കൂടിയ ക്ളൈമ്പേഴ്സ് പോയിന്റിന് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 13,005 അടി ഉയരമുണ്ട്. ഇത്രയും ഉയരത്തില്‍ നിന്ന് പാര്‍ക്കിനെ മൊത്തത്തില്‍ നോക്കിക്കാണുക എന്നത് തീര്‍ച്ചയായും ഒരു ദൃശ്യവിസ്മയം തന്നെയാണ്.
സസ്യശാസ്ത്ര കുതുകികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെയുള്ള ബോഹ്നിയ വഹ്ലി, ബുട്ടിയ സുപര്‍ബ, സാല്‍ വൃക്ഷങ്ങള്‍ എന്നിവ ഏറെ കൌതുകം പകരും. കാട്ടുമൃഗങ്ങളെയും പക്ഷികളെയും ഇവിടെനിന്ന് കാണാം. പ്രകൃതിരമണീയമായ ഈ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ സന്ദര്‍ശകര്‍ ഒട്ടും അമാന്തിക്കാറില്ല.



Click it and Unblock the Notifications