മഹാവിഷ്ണുവിന്റെ 65 അടിയോളം നീളമുള്ള പ്രതിമയാണ് ശേഷശയ്യ. ചരണ്‍ഗംഗ നദിയുടെ ഉത്ഭവസ്ഥാനം കൂടിയാണിത്. ബാന്ധവ്ഘര്‍ കുന്നില്‍ സ്ഥിതിചെയ്യുന്ന ഈ പുണ്യകേന്ദ്രത്തിലേക്ക് കാല്‍നടയായേ പോകാന്‍ കഴിയൂ.
ഏഴ് ഫണങ്ങളുള്ള ശേഷന്‍ എന്ന നാഗത്തിന്റെ പുറത്ത് ഒരുക്കിയ ശയ്യയില്‍ ശയിക്കുന്ന അനന്തശയനന്‍ അഥവാ മഹാവിഷ്ണുവിന്റെ പ്രതിമയാണിത്. വളരെ പഴയ കാല്പനിക ഡിസൈനാണിത്. പച്ചനിറം പൂണ്ട ഒരു ജലാശയത്തിന് നടുവിലാണ് ഈ അനന്തശയന പ്രതിമ. ചരണ്‍ഗംഗയുടെ പ്രഭവകേന്ദ്രം ഈ തീര്‍ത്ഥക്കുളമാണെന്ന് വിശ്വസിക്കപ്പെടുന്നു.
മഹാവിഷ്ണുവിന്റെ തൃപ്പാദങ്ങളില്‍ നിന്നാണ് ചരണ്‍ഗംഗ ഉത്ഭവിക്കുന്നത് എന്ന ഐതിഹ്യം നിലവിലുള്ളതിനാല്‍ ഈ നദീജലത്തെ പവിത്രമായാണ് ആളുകള്‍ കാണുന്നത്. ഒരുപാട് ഫലവൃക്ഷങ്ങള്‍ ഇതിന് ചുറ്റുവട്ടത്തായി ഉള്ളതിനാല്‍ വേഴാമ്പല്‍ അടക്കമുള്ള നിരവധി ജാതി പക്ഷികള്‍ ഇവിടെ വന്നെത്താറുണ്ട്. ദീപാവലി ഉത്സവവേളയില്‍ നാടിന്റെ നാനാഭാഗത്ത് നിന്നും ഭക്തജനങ്ങള്‍ ഇവിടെ വന്ന് സായൂജ്യമടയാറുണ്ട്.



Click it and Unblock the Notifications