മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ ഐ ഐ എസ് സി 1909ലാണ് സ്ഥാപിച്ചത്. മെയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 4 കിലോമീറ്റര്‍ അകലത്തിലാണ് ഈ സ്ഥാപനം. 1892ല്‍ ജംഷഡ്ജി ടാറ്റയും സ്വാമി വിവേകാനന്ദനും തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണത്തിനിടയിലാണ് ഇത്തരത്തിലൊരു സ്ഥാപനത്തെക്കുറിച്ചുള്ള ചര്‍ച്ച ആദ്യമായി നടക്കുന്നത്. പിന്നീട് 1909ല്‍ മൈസൂര്‍ മഹാരാജാവാണ് സ്ഥാപനത്തിന് തറക്കല്ലിട്ടത്. ഇപ്പോള്‍ നാല്‍പതോളം പഠനവിഭാഗങ്ങലുണ്ട്. ലോകോത്തരമായ പഠനസൗകര്യങ്ങളാണ് ഇവിടെയുള്ളത്. വിദ്യാര്‍ഥികള്‍ക്ക് സ്‌പോര്‍ട്‌സ് പരിശീലനത്തിനുള്‍പ്പെടെ സൗകര്യമുണ്ട്. ലൈബ്രറി, ജിം, കാന്റീനുകള്‍, ഹോസ്റ്റലുകള്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, ഷോപ്പിങ് സെന്ററുകള്‍ തുടങ്ങിയവയെല്ലാം ക്യാംപസിലുണ്ട്. പി എച്ച് ഡി, എംസ് ഡിഗ്രി, എം ഇ, എം ബി എ എന്നിവയാണ് ഇവിടുത്തെ പ്രധാന കോഴ്‌സുകള്‍.



Click it and Unblock the Notifications