ക്ലാസിക് യൂറോപ്യന്‍ ശൈലിയില്‍ പണിത ഈ കെട്ടിടം ബാംഗ്ലൂരിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 1883 മുതല്‍ 18 വര്‍ഷങ്ങളോളം മൈസൂര്‍ സ്റ്റേറ്റിന്റെ ദിവാനായിരുന്ന കെ ശേഷാദ്രി അയ്യരുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ഹാള്‍ പണിതത്. ദിവാനെന്ന നിലയില്‍ ശേഷാദ്രി അയ്യരുടെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനായ ബ്രിട്ടീഷ് വൈസ്രോയി ലോര്‍ഡ് കര്സണാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. കബ്ബണ്‍ പാര്‍ക്കിലാണ് ഹാള്‍ സ്ഥിതിചെയ്യുന്നത്. ചുവപ്പും ബ്രൗണും കലര്‍ന്ന നിറത്തിലുള്ള കെട്ടിടത്തിന് മുന്നില്‍ മനോഹരമായ റോസ് ഗാര്ഡുനുമുണ്ട്. 2.65ലക്ഷത്തോളം പുസ്തകങ്ങളുള്ള വമ്പന്‍ ലൈബ്രറിയുണ്ട് ഈ ഹാളിനകത്ത്. 0830 മുതല്‍ 1900 വരെയുള്ള കാലഘട്ടത്തിലുള്ള പുസ്തകങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തിങ്കളാഴ്ചകളില്‍ ലൈബ്രറി അവധിയായിരിക്കും. അല്ലാത്ത ദിവസങ്ങളില്‍ കാലത്ത് എട്ടര മുതല്‍ വൈകുന്നേരം ഏഴ് മണിവരെ തുറന്നു പ്രവര്‍ത്തിക്കും.