രാജ്യത്തെ ഹൈടെക് പാര്‍ക്കാണിത്. അസെന്‍ഡാസ് ആണിതിന്റെ നടത്തിപ്പുകാര്‍. 2,000,000 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കില്‍ 233 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ബാംഗ്ലൂര്‍ സിറ്റി സെന്ററില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ വൈറ്റ്ഫീല്‍ഡ് റോഡിലാണ് ഈ ടെക് പാര്‍ക്ക്. 1998ലാണ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്. ഡിസ്കവര്, ഇന്നൊവേറ്റര്‍, ക്രിയേറ്റര്‍, പൈനീര്‍, വോയേജര്‍ എന്നിങ്ങനെ 6 കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പാര്‍ക്കിനുള്ളില്‍ ഫിലിം സ്റ്റുഡിയോ, ഫിറ്റ്നസ് സെന്റര്‍, കൊറിയര്‍ സര്‍വ്വീസ്, ബാങ്കുകള്‍, റസ്റ്റോറന്റുകള്‍ റീടെയില്‍ ഔട്ട്ലെറ്റുകളെന്നീ സൗകര്യങ്ങളെല്ലാമുണ്ട്.